play-sharp-fill
മുണ്ടക്കയം വണ്ടൻ പതാലിൽ ഉരുൾപൊട്ടൽ; അളപായമില്ല; മേഖലയുടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി

മുണ്ടക്കയം വണ്ടൻ പതാലിൽ ഉരുൾപൊട്ടൽ; അളപായമില്ല; മേഖലയുടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി

സ്വന്തം ലേഖിക

കോട്ടയം: മുണ്ടക്കയം വണ്ടൻ പതാലിൽ ഉരുൾപൊട്ടൽ.

ഉരുൾപൊട്ടലിൽ ആളപായം ഇല്ല. മുണ്ടക്കയം, കൂട്ടിക്കൽ മേഖലയിൽ 3 മണി മുതൽ കനത്ത മഴയാണ്. മഴ കനത്തതോടെ മുണ്ടക്കയം മേഖലയുടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. പ്രദേശത്ത് മണ്ണിടിചിലും ഉണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുണ്ടക്കയം കോസ് വേ മുങ്ങുന്നു. മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നു. എരുമേലി, മുണ്ടക്കയം സംസ്ഥാന പാതയിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. ജില്ലയിൽ ചെറുതോടുകൾ കരകവിഞ്ഞു.

അതേസമയം, തെക്കൻ തമിഴ്നാട് തീരത്ത് രൂപപെട്ട ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാൽ ഇന്നും നാളെയും കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്.

അടുത്ത മൂന്നു മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശൂർ, വയനാട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.