
ചന്ദ്രനില്‍ മൂന്ന് ഏക്കര്‍ സ്ഥലം വിവാഹവാര്‍ഷിക ദിനത്തില്‍ ഭാര്യയ്ക്ക് സര്‍പ്രൈസ് സമ്മാനമായി നല്‍കി രാജസ്ഥാന്‍ സ്വദേശി ധര്‍മ്മേന്ദ്ര
സ്വന്തം ലേഖകന്‍
അജ്മീര്‍: വിവാഹ വാര്‍ഷിക ദിനത്തില്‍ ചന്ദ്രനിലെ മൂന്ന് ഏക്കര്‍ സ്ഥലം ഭാര്യ അനിജയ്ക്ക് വാങ്ങിക്കൊടുത്തിരിക്കുകയാണ് രാജസ്ഥാന്‍ സ്വദേശി ധര്‍മ്മേന്ദ്ര. 8-ാം വിവാഹ വാര്‍ഷികത്തിലാണ് ഭാര്യക്ക് വ്യത്യസ്തമായ ഒരു സമ്മാനം നല്‍കുന്നതിനെ കുറിച്ച് ആലോചിച്ച് തുടങ്ങിയതെന്ന് ധര്‍മ്മേന്ദ്ര വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു.
‘ഡിസംബര്‍ 24 ന് ഞങ്ങളുടെ വിവാഹ വാര്‍ഷികമായിരുന്നു. അന്ന് അവള്‍ക്ക് വേണ്ടി വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പലരും വിലകൂടിയ കാറുകളും ആഭരണങ്ങളുമാണ് വിവാഹവാര്‍ഷികത്തിന് സമ്മാനമായി നല്‍കാറുള്ളത്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ചു. അതിനാല്‍ ഞാന്‍ അവള്‍ക്കായി ചന്ദ്രനില്‍ ഭൂമി വാങ്ങി,’ ധര്‍മ്മേന്ദ്ര പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമേരിക്കയിലെ ന്യൂയോര്‍ക്ക് സിറ്റിയിലെ ലൂണ സൊസൈറ്റി ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തിലൂടെയാണ് ധര്‍മേന്ദ്ര സ്ഥലം വാങ്ങിയത്. സ്ഥലം വാങ്ങല്‍ ഇടപാട് പൂര്‍ത്തിയാകാന്‍ ഒരു വര്‍ഷമെടുത്തു. മുംബൈ ബോധ്ഗയ നിവാസിയായ നീരജ് കുമാറും ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ജന്മദിനത്തില്‍ ചന്ദ്രനില്‍ ഒരേക്കര്‍ സ്ഥലം വാങ്ങിയിരുന്നു.