ലാമിനേറ്റഡ് ഡ്രൈവിംഗ് ലൈസൻസുകൾക്ക് ‘ബൈ ബൈ’..! ഏഴിലധികം സുരക്ഷാ ഫീച്ചറുകളോട് കൂടിയ പിവിസി പെറ്റ് ജി കാർഡ് നാളെ മുതൽ
സ്വന്തം ലേഖകൻ
കോഴിക്കോട് : ലാമിനേറ്റഡ് ഡ്രൈവിംഗ് ലൈസൻസുകൾക്ക് പകരം ഇനി സ്മാർട്ട് കാർഡുകൾ . ഏഴിലധികം സുരക്ഷാ ഫീച്ചറുകളോട് കൂടിയ പിവിസി പെറ്റ് ജി കാർഡിലുള്ള ലൈസൻസുകൾ നാളെ മുതൽ നിലവിൽ വരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ സ്മാർട്ട് ഡ്രൈവിംഗ് ലൈസൻസ് കാർഡുകൾ ഉദ്ഘാടനം ചെയ്യും.
സീരിയൽ നമ്പർ, UV എംബ്ലംസ്, ഗില്ലോച്ചെ പാറ്റേൺ, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കൽ വേരിയബിൾ ഇങ്ക്, QR കോഡ് എന്നിങ്ങനെ ഏഴ് പ്രധാന സുരക്ഷാ ഫീച്ചറുകളാണ് ഡ്രൈവിംഗ് ലൈസൻസിനുള്ളത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേയ്സ് (MoRTH) ൻ്റെ മാനദണ്ഡ പ്രകാരമാണ് ലൈസൻസ് കാർഡ് ഡിസൈൻ ചെയ്തിട്ടുള്ളത്. അധികം വൈകാതെ തന്നെ വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും സമാന രീതിയിലുള്ള കാർഡിലേക്ക് മാറുമെന്നും മോട്ടാർ വാഹന വകുപ്പ് അറിയിച്ചു.
Third Eye News Live
0
Tags :