
ലംബോര്‍ഗിനി എവിടെ അമ്മേ..? അലമാരിയില്‍ വച്ച് പൂട്ടിയേക്കുവാ മോനേ : ആരാധകന് കിടിലന്‍ മറുപടിയുമായി മല്ലികാ സുകുമാരന്‍
സ്വന്തം ലേഖകന്‍
കൊച്ചി : ഇടയ്ക്കിടയ്ക്ക് വാര്‍ത്തകളില്‍ ഇടം നേടുന്ന താര കുടുംബമാണ് പൃഥ്വിരാജിന്റേത്. പൃഥ്വിരാജിനും ഇന്ദ്രജിത്തിനുമൊപ്പം പൂര്‍ണ്ണിമയും സുപ്രിയയും മല്ലികാ സുകുമാരനുമൊക്കെ സ്ഥിരമായി വാര്‍ത്തകളില്‍ എത്താറുണ്ട്.
സിനിമയിലും ജീവിതത്തിലും ബോള്‍ഡായിട്ടുള്ള മല്ലിക സോഷ്യല്‍ മീഡിയയിലും സജീവമാണ്. പ്രളയകാലത്ത് ഉള്‍പ്പെടെ പലപ്പോഴും മല്ലികയുടെ പ്രസ്താവനകളും ട്രോളുകള്‍ക്ക് വഴിമാറാറുണ്ട്. ചിലപ്പോഴൊക്കെ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ട്രോളുകള്‍ക്ക് അതേ നാണയത്തില്‍ തന്നെ മല്ലിക മറുപടിയും നല്‍കാറുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇപ്പോഴിതാ മല്ലികാ സുകുമാരന്‍ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. കഴിഞ്ഞ ദിവസം ലോക് ഡൗണ്‍ സമയത്തെ വിശേഷങ്ങള്‍ പങ്കുവെച്ചാണ് താരം എത്തിയത്. കഴിഞ്ഞ ദിവസം ഫെയ്സ്ബുക്ക് ലൈവിലെത്തിയ മല്ലികയോട് ആരാധകരില്‍ ഒരാള്‍ ചോദിച്ച ചോദ്യത്തിന് മല്ലിക സുകുമാരന്‍ നല്‍കിയ മറുപടിയാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്.
ഇര്‍ഫാന്‍ ഖാന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് ഫെയ്‌സ്ബുക്കില്‍ ലൈവിലെത്തിയ മല്ലികയോട് ലംബോര്‍ഗിനി എവിടെ അമ്മേ എന്നായിരുന്നു ചോദ്യം. അലമാരിയില്‍ വെച്ച് പൂട്ടിയേക്കുവാ മോനേ, ആവശ്യത്തിന് പുറത്തെടുത്താല്‍ മതിയല്ലോ.. എന്നായിരുന്നു ആരാധകനുള്ള മല്ലികയുടെ മാസ് മറുപടി.
അന്തരിച്ച ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടായിരുന്നു മല്ലിക ഫെയ്സ്ബുക്ക് ലൈവിലെത്തിയത്. കൂടാതെ അതോടൊപ്പം ലോകമെമ്പാടുമായി കൊറോണ കാലത്ത് അകപ്പെട്ടുപോയവര്‍ക്കും നടി പ്രത്യാശ പകര്‍ന്നു.
സര്‍ക്കാരിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും എല്ലാ നിര്‍ദേശങ്ങളും പാലിച്ചുകൊണ്ട് ശരിയാവാനായി നമ്മുക്ക് കാത്തിരിക്കാം. മകന്റെ വരവിനായി കാത്തിരക്കുന്ന ഒരു അമ്മയാണെന്നും മല്ലിക ഫെയ്സ്ബുക്ക് ലൈവില്‍ പറഞ്ഞു.