video
play-sharp-fill

Saturday, May 17, 2025
HomeCrimeകാമുകനൊപ്പം അമ്മയെ കണ്ടത് ചോദ്യം ചെയ്ത മകനെ കൊലപ്പെടുത്തിയ സംഭവം : നാല് വർഷങ്ങൾക്ക് ശേഷം...

കാമുകനൊപ്പം അമ്മയെ കണ്ടത് ചോദ്യം ചെയ്ത മകനെ കൊലപ്പെടുത്തിയ സംഭവം : നാല് വർഷങ്ങൾക്ക് ശേഷം അമ്മയും കാമുകനും പൊലീസ് പിടിയിൽ ; സംഭവം തിരുവനന്തപുരത്ത്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം : കുഴിത്തറയിൽ കാമുകനൊപ്പം അമ്മയെ കണ്ടത് ചോദ്യം ചെയ്ത മകനെ കൊലപ്പെടുത്തിയ സംഭവത്തിൽ നാല് വർഷങ്ങൾക്ക് ശേഷം അമ്മയും ബന്ധുവായ കാമുകനും പൊലീസ് പിടിയിൽ. 2016ൽ ആത്മഹത്യയായി പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് പതിമൂന്ന് വയസുകാരനായ ലാൽമോഹന്റെ മരണം. വർഷങ്ങൾ നീണ്ട അന്വേഷണങ്ങൾക്കൊടുവിലാണ് മരണം കൊലപാതകമെന്ന് തെളിഞ്ഞത്.

കളിയിക്കാവിള മലയടി അല്ലച്ചിനാംവിള വീട്ടിൽ വസന്ത (49), ബന്ധുവും മലയടി സ്വദേശി ഇരട്ടകുഴിവിള വീട്ടിൽ സുബണൻ (35) എന്നിവരെയാണ് പളുകൽ പൊലീസ് അറസ്റ്റു ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭർത്താവുമായി അകന്ന്, വസന്ത സുബണനുമായി അടുപ്പത്തിലാവുകയായിരുന്നു. ഒരു ദിവസം സ്‌കൂൾ കഴിഞ്ഞു വീട്ടിലെത്തിയ ലാൽമോഹൻ, അമ്മയോടൊപ്പം സുബണനെ കണ്ടത് ചോദ്യം ചെയ്തു. ഇതോടെ പ്രകോപിതനായ സുബണൻ സമീപത്തുണ്ടായിരുന്ന ചങ്ങലയെടുത്ത് ലാൽമോഹന്റെ കഴുത്തിൽ കുരുക്കിട്ടു. മരിക്കുമെന്ന് ഉറപ്പായതോടെ അമ്മ മകന്റെ വായിൽ മയങ്ങാനുള്ള ഗുളിക ഇട്ടു വെള്ളം ഒഴിച്ചു നൽകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

തുടർന്ന് മകൻ ഗുളിക കഴിച്ചു അബോധാവസ്ഥയിലായെന്ന് നാട്ടുകാരെ അറിയിച്ചശേഷം പാറശ്ശാല താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.ഗുരുതരാവസ്ഥയിലായതിനാൽ മെഡിക്കൽ കോളേജിലേക്കു കൊണ്ടുപോയെങ്കിലും യാത്രാ മദ്ധ്യേ മരിക്കുകയായിരുന്നു.

വർഷങ്ങൾക്കു മുൻപ് വീടു വിട്ടിറങ്ങിയ പിതാവ് മകന്റെ മരണവാർത്ത അറിഞ്ഞ് തിരിച്ചെത്തുകയും ചെയ്തിരുന്നു.മകന്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്നും മരണകാരണം കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments