‘ലക്ഷ്യ’ വീണ്ടും ഇരകളെ പിടിക്കാൻ രംഗത്ത് : വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നതിനിടയിൽ പുതിയ ബാച്ചിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിച്ചുള്ള പരസ്യം പുറത്ത് ; പരസ്യം ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തത് പൊതുഭരണ വകുപ്പ് അസിസ്റ്റന്റ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരുടെ സ്വകാര്യ പി.എസ്.സി കോച്ചിംഗ് സെന്ററിനെതിരെ വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നതിനിടയിൽ പുതിയ ബാച്ചിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിച്ചുള്ള പരസ്യം പുറത്ത്. ഉദ്യോഗാർത്ഥികളെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് സെക്രട്ടറിയേറ്റ് പൊതുഭരണ വകുപ്പിലെ അസിസ്റ്റന്റായ ഷിബു.കെ നായരാണ്.
ഇതോടെ വിജിലൻസ് വീണ്ടും ജാഗരൂഗരായി രംഗത്തെത്താൻ തയാറെടുക്കുകയാണ്. പരസ്യം ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത ഷിബു.കെ. നായാരാണ് കഴിഞ്ഞ ദിവസം വിജിലൻസ് ചോദ്യം ചെയ്തിരുന്നു. സർവീസ് ചട്ടം ലംഘിച്ച് കോച്ചിംഗ് സെന്റർ നടത്തിയതിനായിരുന്നു നടപടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂടാതെ ഇയാളിൽ നിന്നും പൊതുഭരണ വകുപ്പ് സെക്രട്ടറി വിശദീകരണം ചോദിച്ചിരിക്കുകയാണ്. അതിനിടെയാണ് വീണ്ടും സധൈര്യം ഉദ്യോഗാർഥികളെ ക്ഷണിച്ച് കോച്ചിംഗ് സെന്റർ ഒന്നുകൂടി സജീവമാക്കാൻ നീക്കം നടക്കുന്നത്. മാത്‌സ്്, ഇംഗ്‌ളീഷ് സ്‌പെഷ്യൽ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു എന്നാണ് പരസ്യവാചകം. തമ്പാനൂരിലെ ഇതേ സ്ഥാപനത്തിൽ വിജിലൻസ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയിരുന്നു. ഈ സ്ഥാപനത്തിൽ മറ്റു സർക്കാർ ഉദ്യോഗസ്ഥരും പഠിപ്പിക്കാനെത്തുന്നുണ്ടെന്ന വിവരം വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.
ബിനാമി കോച്ചിംഗ് സെന്ററിന്റെ പേരിൽ പിടിയിലായ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥൻ രഞ്ജൻ രാജിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവും നടക്കുകയാണ്. വിറ്റോ എന്ന സ്ഥാപനമാണ് ഇയാൾ നടത്തിവന്നത്. ഇയാളുടെ സ്ഥാപനത്തിൽ പരിശോധനയ്‌ക്കെത്തിയ വിജിലൻസ് ഉദ്യോഗസ്ഥർ അവിടെ ക്ലാസെടുക്കാനെത്തിയ ഫയർഫോഴ്‌സ് ജീവനക്കാരനെയെയും വിജിലൻസ് പിടികൂടിയിരുന്നു.
സർക്കാർ ജീവനക്കാർ ഡ്യൂട്ടിക്കിടെ കോച്ചിംഗ് സെന്ററുകളിലെത്തി പഠിപ്പിക്കാറുണ്ടെന്നും വിജിലൻസ് പറയുന്നു. എന്നാൽ ഇവരെല്ലാം ശമ്പളം കൈപ്പറ്റുന്നത് ഭാര്യയുേെയാ അമ്മയുേെയാ പേരിലാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. എന്നാൽ തനിക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഉറപ്പായിട്ടും ഷിബു.കെ. നായർ ഉദ്യോഗാർത്ഥികളെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം പോസ്റ്റ് ചെയ്തിരിക്കുന്നത് വിജിലൻസിനെയും മറ്റ് ഉദ്യോഗസ്ഥരെയും അമ്പരപ്പിച്ചിരിക്കുകയാണ്