അബോർഷൻ നടത്തിയ വിവരം നമ്മൾ മാത്രമല്ലേ അറിഞ്ഞിട്ടുള്ളൂ പുറത്ത് ആരും അറിയണ്ടെന്ന ഹാരീസിന്റെ ഉമ്മ ആരിഫയുടെ ഉപദേശം വിനയാകും : വീട്ടുകാരെ തെറ്റിധരിപ്പിച്ച് റംസിയെ അബോർഷൻ ചെയ്യാനായി വീട്ടിൽ നിന്നും കൊണ്ടുപോയത് നടി ലക്ഷ്മി പ്രമോദ് : സംഭവത്തിൽ കേസ് ഡയറിയും അന്വേഷണ തൽസ്ഥിതി റിപ്പോർട്ടും ഹാജരാക്കാൻ കോടതി ഉത്തരവ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച് ഒരു മരണമായിരുന്ന കൊട്ടിയത്തെ 24കാരിയുടെ ആത്മഹത്യ. ഏഴുവർഷം പ്രണയിച്ച ശേഷം പ്രതിശ്രുത വരൻ വിവാഹത്തിൽ പിന്മാറിയതിൽ മനംനൊന്ത് റംസി ആത്മഹത്യ ചെയ്ത സംഭവത്തിൽ കേസ് ഡയറി ഫയലും അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട്ടും ഹാജരാക്കാൻ കോടതി ഉത്തരവ്. കൊല്ലം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
കേസിൽ ലക്ഷ്മി.പി. പ്രമോദ് സമർപ്പിച്ച് മുൻകൂർ ജാമ്യഹർജിയിലാണ് കോടതി ഉത്തരവ്. ജാമ്യഹർജിയിൽ സർക്കാർ നിലപാടറിയിക്കാനും പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി സി. സുരേഷ് കുമാർ ഉത്തരവിട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സെപ്റ്റംബർ 3നാണ് യുവതിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ജനരോഷമുണ്ടായതിനെ തുടർന്ന് പ്രതിശ്രുത വരൻ കൊല്ലം പള്ളിമുക്ക് ഇക്ബാൽനഗർ ഹാരിഷ് മൻസിലിൽ ഹാരിസ് മുഹമ്മദിനെ (26) മാത്രമാണ് കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്ത്.
ഷൂട്ടിംഗിനായി ബംഗളൂരുക്ക് പോകുകയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് അബോർഷനായി റംസിയെ വീട്ടിൽ നിന്നും കൊണ്ടുപോയത്.സംഭവത്തിൽ പങ്കുള്ള ഹാരീസിന്റെ മാതാവ് ആരിഫയേയും ജ്യേഷ്ഠനെയും ഭാര്യ സീരിയൽ നടിയേയും റംസിയെ ഗർഭച്ഛിദ്രം ചെയ്യാൻ കൂട്ടുനിന്ന മറ്റുള്ളവരെയും അറസ്റ്റ് ചെയ്യണമെന്നും ക്രൈംബ്രാഞ്ച് അന്വേഷണവും റംസിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു.
ഹാരിഷുമായി ഏഴു വർഷങ്ങളായി പ്രണയത്തിലായിരുന്നു റംസി. ഒന്നര വർഷം മുൻപ് ധാരണ പ്രകാരം വളയിടൽ ചടങ്ങ് നടത്തി. ഇതിനിടെ ബിസിനസ് ആവശ്യത്തിന് ആഭരണവും പണവും നൽകി. പിന്നീട് വിവാഹത്തെ പറ്റി പറയുമ്പോഴെല്ലാം ഹാരിഷ് പല ഒഴിവു കഴിവുകൾ പറയുകയായിരുന്നു
സംഭവത്തിൽ പൊലീസ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്. ഗർഭച്ഛിദ്രം നടത്തിയതിനും വ്യാജ വിവാഹ രേഖയുണ്ടാക്കിയതിനും ഉള്ള കുറ്റങ്ങൾ ചുമത്തി അഡീഷണൽ റിപ്പോർട്ട് നാളിതുവരെ കോടതിയിൽ ഹാജരാക്കിയിട്ടില്ല.