00:00
കൊറോണ വൈറസ്: ലക്ഷദ്വീപിലേക്കുള്ള എല്ലാ കപ്പൽ സർവീസുകളും നിർത്തിവച്ചു

കൊറോണ വൈറസ്: ലക്ഷദ്വീപിലേക്കുള്ള എല്ലാ കപ്പൽ സർവീസുകളും നിർത്തിവച്ചു

സ്വന്തം ലേഖകൻ

കൊച്ചി: കേരളത്തിൽ കൂടുതൽ പേരിലേക്ക് കൊറോണ വൈറസ് പടർന്നതോടെ ലക്ഷദ്വീപിലേക്കുള്ള എല്ലാ കപ്പൽ സർവീസുകളും നിർത്തിവച്ചു. ബേപ്പൂരിൽ നിന്ന് ഇന്ന് ഉച്ചക്ക് പുറപ്പെടുന്ന കപ്പലിന് ശേഷം ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ കപ്പൽ സർവീസുകളില്ല.

 

ചരക്ക് കപ്പൽ സർവീസ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. നേരത്തെ തന്നെ ലക്ഷദ്വീപിൽ വിനോദ സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു.വിദേശ സഞ്ചാരികൾക്കാണ് ആദ്യം വിലക്ക് ഏർപ്പെടുത്തിയത്. തുടർന്ന് ആഭ്യന്തര സഞ്ചാരികൾക്കും ബാധകമാക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ദ്വീപിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയിരുന്നു. കൊറോണ ബാധിത മേഖലകളിൽ നിന്നെത്തുന്ന വിനോദസഞ്ചാരികളിൽ നിന്ന് വൈറസ് പടരുന്നതിനുള്ള സാധ്യത കണക്കിലെടുത്താണ് ലക്ഷദ്വീപിൽ വിനോദസഞ്ചാരത്തിന് പൂർണ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

 

 

ഈ മാസം 31വരെയാണ് നിരോധനം. ആവശ്യമെങ്കിൽ ഇത് കൂടുതൽ ദിവസത്തിലേക്ക് നീട്ടും. ദ്വീപിലെ ടൂർ പാക്കേജുകൾ ബുക്ക് ചെയ്തിരിക്കുന്നവർക്ക് പണം തിരികെ നൽകുമെന്നും ലക്ഷദ്വീപ് ടൂറിസം വകുപ്പ് വ്യക്തമാക്കി.