play-sharp-fill
ളാക്കാട്ടൂർ കിഴക്കേടത്ത് ശ്രീ ശിവപാർവ്വതി ക്ഷേത്രത്തിൽ ഉത്സവം :ഫെബ്രുവരി 17 ന് കൊടിയേറ്റ്: 24 ന് സമാപിക്കും:

ളാക്കാട്ടൂർ കിഴക്കേടത്ത് ശ്രീ ശിവപാർവ്വതി ക്ഷേത്രത്തിൽ ഉത്സവം :ഫെബ്രുവരി 17 ന് കൊടിയേറ്റ്: 24 ന് സമാപിക്കും:

 

സ്വന്തം ലേഖകൻ
ളാക്കാട്ടൂർ: കിഴക്കേടത്ത് ശ്രീ ശിവപാർവ്വതി ക്ഷേത്രത്തിലെ ഉത്സവം ഫെബ്രുവരി 17 ന് കൊടിയേറി 24 ന് സമാപിക്കും. 17 ന് വൈകിട്ട് 6നും7 നും മദ്ധ്യേ കൊടിയേറ്റ്. തുടർന്ന് അലങ്കാര ഗോപുര സമർപ്പണം. മെഗാ തിരുവാതിര കലാമണ്ഡപത്തിൽ നൃത്തനൃത്ത്യങ്ങൾ, വയലിൻ കച്ചേരി.

18 ന് രാവിലെ 11.30ന് ഉത്സവബലി ദർശനം വൈകിട്ട് 7ന് കലാവേദിയിൽ തിരുവാതിര, 7.30 ന് വൈക്കം ശിവ ഹരി ഭജൻസിൻ്റെ ഹൃദയ ജപലഹരി. 19 ന് രാവിലെ 11.30ന് ഉത്സവബലി ദർശനം. കലാവേദിയിൽ രാത്രി 7ന് ചാക്യാർകൂത്ത്, 8 ന് കരോക്കെ ഗാനമേള, 9.30 ന് നാടകം.

20ന് രാവിലെ 11.30ന് ഉത്സവബലി ദർശനം,
കലാവേദിയിൽ രാത്രി 7ന് തിരുവാതിര, 7.30 ന് സംഗീതസദസ്സ്, 9 ന് ഭക്തിഗാനമേള.
21 ന് രാവിലെ 11.30ന് ഉത്സവബലി ദർശനം രാത്രി കലാവേദിയിൽ 7ന് യോഗാഭ്യാസ പ്രദർശനം, 8 ന് തിരുവാതിര, 8.30 മുതൽ നാമസങ്കീർത്തനം ഭജൻസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

22 ന് രാവിലെ 11.30 ന് ഉത്സവബലി ദർശനം രാത്രി 8ന് ഹിഡുംബൻ പൂജ, കലാവേദിയിൽ രാത്രി 7ന് സിനിമാറ്റിക് ഡാൻസ്,7.30 ന് തിരുവാതിര, 8 ന് നൃത്തനൃത്യങ്ങൾ.

പള്ളിവേട്ട ദിനമായ ഫെബ്രുവരി 23 ന് രാവിലെ 7.30 ന് സ്പെഷ്യൽ പഞ്ചാരിമേളം, 11.30 ന് കാവടി, കുംഭകുട ഘോഷയാത്ര, മഹാപ്രസാദമൂട്ട്. കലാവേദിയിൽ 12.30ന് തിരുവാതിര, വൈകുന്നേരം 5.30 മുതൽ കാഴ്ചശ്രീബലി, 7 ന് സോപാനസംഗീതം ഏലൂർ ബിജു, 8 ന് നാദസ്വരക്കച്ചേരി, 8.30 ന് സ്പെഷ്യൽ പാണ്ടിമേളം.

ആറാട്ട് ദിനമായ 24 ന് വൈകുന്നേരം 4.30ന് ആറാട്ട് പുറപ്പാട്, 5.30ന് ആറാട്ട്, രാത്രി 11.30 ന് ആറാട്ട് വരവും സ്വീകരണവും, 12.30ന് കൊടിയിറക്ക്.