Spread the love

ചങ്ങനാശേരി: സംസ്ഥാനത്താകമാനം മദ്യമൊഴുക്കുന്ന സര്‍ക്കാര്‍ ലഹരിവിരുദ്ധ ദിനം ആചരിക്കുന്നതില്‍ എന്ത് ആത്മാര്‍ഥതയാണുള്ളതെന്ന് ആര്‍ച്ച്‌ബിഷപ് മാര്‍ തോമസ് തറയില്‍.

video
play-sharp-fill

ചങ്ങനാശേരി അതിരൂപതയിലെ വിവിധ സംഘടനകളുുടെയും സ്‌കൂളുകളുടെയും നേതൃത്വത്തില്‍ അസംപ്ഷന്‍ കോളജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച്‌ബിഷപ്.

ഒരു വശത്ത് ലഹരിവ്യാപനത്തെ പ്രോത്സാഹിപ്പിക്കുകയും മറുവശത്ത് ലഹരിവിമുക്ത പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്ന സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളില്‍ വൈരുദ്ധ്യമാണ് കാണുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നമ്മുടെ സംസ്ഥാനത്തിന്‍റെ തകര്‍ച്ച മദ്യവ്യാപാരവും ഉപഭോഗവും മൂലമാണ്. മദ്യവും മയക്കുമരുന്നും മനുഷ്യന്‍റെ സാമാന്യബോധം തകര്‍ക്കുന്ന വിപത്താണ്.

സമൂഹം നേരിടുന്ന ലഹരിവിപത്തിനെതിരേ വിദ്യാര്‍ഥികളുടെ പോരാട്ടം തുടരണമെന്ന് മാര്‍ തോമസ് തറയില്‍ ആഹ്വാനം ചെയ്തു