video
play-sharp-fill

Saturday, May 17, 2025
HomeMain"ലഹരിക്കെതിരെ ഒരുമിച്ച് " ; കോട്ടയത്ത് ലഹരി വ്യാപനത്തിന്റെ കണ്ണി അറുക്കുവാൻ ലഹരിക്കെതിരെ സംവാദ സദസ്സ്...

“ലഹരിക്കെതിരെ ഒരുമിച്ച് ” ; കോട്ടയത്ത് ലഹരി വ്യാപനത്തിന്റെ കണ്ണി അറുക്കുവാൻ ലഹരിക്കെതിരെ സംവാദ സദസ്സ് സംഘടിപ്പിച്ച് എക്സൈസ് വകുപ്പ്

Spread the love

കോട്ടയം : സമൂഹത്തിലെ നാനാ മേഖലയിൽ നിന്നും തിരഞ്ഞെടുത്ത പ്രതിനിധികളെ ഉൾപ്പെടുത്തി ലഹരിക്കെതിരെ ഒരുമിച്ച് എന്ന വിഷയത്തിൽ കോട്ടയത്ത് സംവാദ സദസ്സ് സംഘടിപ്പിച്ച് എക്സൈസ് വകുപ്പ്.

ലഹരി വ്യാപനത്തിന്റെ കണ്ണി അറുക്കുവാൻ എല്ലാവരും ഒരുമിച്ച് സജ്ജരാവണമെന്ന് സദസ്സ് ഒന്നടങ്കം പ്രഖ്യാപിച്ചു. കോട്ടയത്ത് നടന്ന് വരുന്ന സംസ്ഥാന സർക്കാരിന്റെ നാലാമത് വാർഷിക ആഘോഷവുമായി ബന്ധപ്പെട്ടാണ് പരിപാടി സംഘടിപ്പിച്ചത് അത്യന്തം ഗൗരവമുള്ള കാലികപ്രസക്തമായ വിഷയമെന്ന നിലയിലാണ് പരിപാടിയുടെ ആദ്യ ദിനം തന്നെ സംവാദ സദസ്സ് സംഘടിപ്പിച്ചത്.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത ഹേമന്ത് സാഗർ പരിപാടി ഉദ്ഘാടനം ചെയ്തു. പുതുപ്പള്ളി സെന്റ് മേരീസ് സ്കൂളിലെ കുട്ടികൾ ലഹരി വിരുദ്ധ മൈം അവതരിപ്പിച്ചു. പ്രിവന്റീവ് ഓഫീസർ ദീപേഷ് എ എസ് വിഷയാവതരണം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡോ.ബെഞ്ചമിൻ ജോർജ് , ഡോ. ശ്രീജിത്ത് കെ കെ , സൈക്കോളജിസ്റ്റ് മീര എൽ , ജില്ലാ സ്പോട്സ് കൗൺസിൽ അംഗം മായ ബി, ട്രാഡ ലഹരി വിമോചന കേന്ദ്രം ഡയറക്ടർ കോര മാത്യു, എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സുനിൽ പി ജെ ,എക്സൈസ് ഡപ്യൂട്ടി കമ്മീഷണർ വി.രാജേഷ്, അസി.എക്സൈസ് കമ്മീഷണർ സജ്ജയ് കുമാർ ,പ്രിവന്റീവ് ഓഫീസർ ബെന്നി സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments