video
play-sharp-fill

മദ്യം കിട്ടിയില്ല ഒടുവിൽ വാഷ് ഉപയോഗിച്ച് അരിഷ്ടം ഇറക്കി ; ലഹരി അരിഷ്ടം വിൽപന പൊലീസ് പൊളിച്ചത് സിനിമയെ വെല്ലും ട്വിസ്റ്റിൽ ; സംഭവം തൃശൂരിൽ

മദ്യം കിട്ടിയില്ല ഒടുവിൽ വാഷ് ഉപയോഗിച്ച് അരിഷ്ടം ഇറക്കി ; ലഹരി അരിഷ്ടം വിൽപന പൊലീസ് പൊളിച്ചത് സിനിമയെ വെല്ലും ട്വിസ്റ്റിൽ ; സംഭവം തൃശൂരിൽ

Spread the love

സ്വന്തം ലേഖകൻ

തൃശൂർ : ലോക്ക് ഡൗൺ ഏർപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ വലഞ്ഞത് മദ്യപാനികളാണ്. മദ്യം ലഭിക്കാതെ വന്നതോടെ പലരും പഠിച്ച പണി പതിനെട്ടും നോക്കുന്നുണ്ട്. ഇപ്പോൾ ചാരായം വാറ്റുന്നതിന് മുമ്പുള്ള വാഷ് ഉപയോഗിച്ച് തയ്യാറാക്കിയ അരിഷ്ടത്തിനാണ് പ്രിയമേറുന്നത്.

മുൻപ് പലർക്കും സുപരിചിതമായിരുന്ന ലഹരി അരിഷ്ടങ്ങൾ പുതിയ രൂപത്തിൽ തിരിച്ചുവരുന്നതായാണ് സൂചനയെന്ന് എക്‌സൈസ് അധികൃതർ പറയുന്നത്. ഇത്തരം ശ്രമങ്ങൾ വ്യാപകമായി നടക്കുന്നുണ്ടെന്നും അവർ പറയുന്നു. ഇതേ തുടർന്ന് പരിശോധനകൾ കർശനമാക്കാനാണ് തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തയ്യാറാക്കുന്ന പല അരിഷ്ടങ്ങളും ലേബൽ ഒട്ടിച്ച് പുറത്തിറക്കുന്നുണ്ടെങ്കിലും ഉള്ളിലുള്ള സാധനത്തിൽ വലിയ മാറ്റങ്ങൾ ഒന്നുമി്‌ലല. 12 ശതമാനം വരെ ആൽക്കഹോൾ ഇത്തരം ‘അരിഷ്ട’ങ്ങളിലുണ്ട്.

ഇത്തരത്തിൽ ആവശ്യക്കാർക്ക് എത്തിച്ചു നൽകുന്നതിനായി സൂക്ഷിച്ചിരുന്ന 180 കുപ്പി ലഹരി അരിഷ്ടം എക്‌സൈസ് പിടിച്ചെടുത്തു. മാടക്കത്തറ പാണ്ടിപ്പറമ്പ് േെക്കാട്ട് വളപ്പിൽ രതീഷി(36)ന്റെ പക്കൽ നിന്നാണ് എക്‌സൈസ് അരിഷ്ടം കണ്ടെടുത്തത്.

കാറിലാണ് ഇയാൾ ആവശ്യക്കാർക്ക് അരിഷ്ടം എത്തിച്ചുനൽകിയിരുന്നത്. 450 എംഎൽ കുപ്പികളിലാണ് ലഹരി അരിഷ്ടം നിറച്ചിരുന്നത്. ഉയർന്ന വീര്യമുള്ളവയാണ് പിടിയിലായ അരിഷ്ടങ്ങളെന്ന് എക്‌സൈസ് അധികൃതർ പറയുന്നു.

എന്നാഷ കണ്ടെടുത്ത് ലഹരി അരിഷ്ടം കൂടുതൽ പരിശോധനകൾക്കായി ലാബിലേക്ക് അയയ്ക്കാനാണ് അധികൃതരുടെ തീരുമാനം. ലഹരി അരിഷ്ടങ്ങൾ കൂടാതെ വൈനുകളും അധികൃതർ പിടികൂടി. നെല്ലിക്കാ വൈൻ, ഇരുമ്പൻപുളി വൈൻ എന്നിവയാണ് പിടികൂടിയത്. മുസ്താരിഷ്ടം, അശോകാരിഷ്ടം, പിപ്പല്യാസവം, അഭയാരിഷ്ടം തുടങ്ങി വിവിധ ലേബലുകളിലാണ് ലഹരി അരിഷ്ടം ആവശ്യക്കാരിലേക്ക് എത്തുന്നത്.

പല പേരിലും പല രൂപത്തിലും ഇറങ്ങുന്ന ഈ ലഹരി അരിഷ്ടങ്ങളെ കണ്ടെത്താൻ എക്‌സൈസും പോലീസും അക്ഷീണം പരിശ്രമിക്കുകയാണ്.