play-sharp-fill
ലഹരി മരുന്നു കൈവശം വച്ചതിന് അറസ്റ്റിലായ പ്രതി കോടതി മുറിയിൽ കഞ്ചാവ് വലിച്ചു ; പ്രതിക്കൂട്ടിൽ കയറിയപ്പോൾ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന കഞ്ചാവിന് തീ കൊളുത്തുകയായിരുന്നു

ലഹരി മരുന്നു കൈവശം വച്ചതിന് അറസ്റ്റിലായ പ്രതി കോടതി മുറിയിൽ കഞ്ചാവ് വലിച്ചു ; പ്രതിക്കൂട്ടിൽ കയറിയപ്പോൾ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന കഞ്ചാവിന് തീ കൊളുത്തുകയായിരുന്നു

 

സ്വന്തം ലേഖകൻ

വാഷിങ്ടൺ: ലഹരിമരുന്ന് കൈവശം വച്ചതിന് അറസ്റ്റിലായ പ്രതി കോടതിമുറിയിൽ കഞ്ചാവ് വലിച്ചു. ടെന്നീസിലെ ജനറൽ സെഷൻസ് കോടതിയിലാണ് ലഹരിമരുന്ന് കേസിലെ പ്രതി കോടതിമുറിക്കുള്ളിൽ കയറി കഞ്ചാവ് സിഗരറ്റ് വലിച്ചത്.

അലൻ ബോസ്റ്റൺ എന്ന ഇരുപതുവയസ്സുകാരനാണ് ലെബനനിലെ കോടതിമുറിക്കുള്ളിൽ കഞ്ചാവ് സിഗരറ്റ് വലിച്ചത്. . ലഹരിമരുന്ന് കൈവശം വച്ചെന്ന കേസിലാണ് ബോസ്റ്റണെ കഴിഞ്ഞദിവസം കോടതിയിൽ ഹാജരാക്കിയത്. തുടർന്ന് കേസിന്റെ വാദം തുടങ്ങാനിരിക്കെ പ്രതിക്കൂട്ടിൽകയറിയ ബോസ്റ്റൺ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന കഞ്ചാവിന് തീ കൊളുത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഞ്ചാവ് നിയമവിധേയമാക്കുന്നതുമായി ബന്ധപ്പെട്ട് തനിക്ക് പറയാനുള്ളതും കേൾക്കണമെന്ന് ബോസ്റ്റൺ ആവശ്യമുന്നയിച്ചിരുന്നു. ഇതനുസരിച്ച് സംസാരിക്കാൻ അനുവാദം നൽകിയതിന് പിന്നാലെയാണ് യുവാവ് കഞ്ചാവ് വലിച്ചത്. കോടതിമുറിക്കുള്ളിൽ പുകയുയർന്നതോടെ പോലീസ് ബോസ്റ്റണെ പുറത്തേക്ക് കൊണ്ടുപോവുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.