വനിത ഡോക്‌ടറെ ഫ്ലാറ്റിൽ നിന്നും വീണു മരിച്ച നിലയില്‍; കോഴിക്കോട്ടെ ലിയോ പാരഡൈസ് എന്ന ഫ്ലാറ്റിന്‍റ 12-ാം നിലയിൽ നിന്ന് വീണാണ് മരണം; ഡോക്ടർ വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് സൂചന
സ്വന്തം ലേഖകൻ
കോഴിക്കോട്: വനിത ഡോക്‌ടറെ ഫ്ലാറ്റിൽ നിന്നും വീണു മരിച്ച നിലയില്‍. കണ്ണൂർ സ്വദേശി ഡോ. സദ റഹ്‌മാനാണ് (24) മരിച്ചത്. കോഴിക്കോട്ടെ ലിയോ പാരഡൈസ് എന്ന ഫ്ലാറ്റിന്‍റ 12-ാം നിലയിൽ നിന്ന് വീണാണ് മരണം. മാഹിയിൽ ഡോക്‌ടറായി പരിശീലനം നടത്തുന്ന സദ സുഹൃത്തിന്‍റെ പിറന്നാൾ ആഘോഷത്തിനായാണ് ഇന്നലെ കോഴിക്കോട്ട് എത്തിയത്.
സുഹൃത്തായ സ്‌ത്രീയും അവരുടെ സഹോദരൻ വിവാഹം കഴിക്കാൻ പോകുന്ന യുവതിയുമാണ് ഫ്ലാറ്റിൽ ഉണ്ടായിരുന്നത്. ഇന്ന് പിറന്നാൾ ആഘോഷിക്കാൻ ആവശ്യമായ സമ്മാനങ്ങള്‍ ഇന്നലെ വൈകിട്ട് ഇവർ വാങ്ങിച്ചിരുന്നു. ഇന്ന് പുലർച്ചെ മൂന്നരയോടെ ബാത്റൂമിലേക്ക് പോയ സദയെ പിന്നീട് മരിച്ച നിലയിലാണ് കണ്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശബ്‌ദം കേട്ടെത്തിയ ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനാണ് സദയുടെ മൃതദേഹം ആദ്യം കണ്ടത്. ഇന്നലെ രാത്രി ഫ്ലാറ്റില്‍ നിന്ന് ആഘോഷത്തിന്‍റെ ബഹളം കേട്ടിരുന്നു എന്നും സെക്യൂരിറ്റി പൊലീസിന് മൊഴി നല്‍കി. മുറിയില്‍ സദയ്‌ക്കൊപ്പം ഉണ്ടായിരുന്ന മറ്റ് രണ്ട് സ്‌ത്രീകളില്‍ ഒരാള്‍ ഫ്ലാറ്റില്‍ നിന്ന് വീണ സദയെ രക്ഷിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കൈ വഴുതി സദ താഴേക്ക് വീഴുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
സദയുടെ ബാഗില്‍ നിന്ന് വിഷാദ രോഗത്തിന് ചികിത്സ തേടിയതിന്‍റെ രേഖകള്‍ പൊലീസ് കണ്ടെത്തി. സംഭവത്തിൽ ദുരൂഹതയുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.