കടം കൊടുത്ത പണം തിരികെ ചോദിച്ചതിനുള്ള വിരോധത്തെ തുടർന്ന് യുവതിയെ വീട്ടിൽ കയറി ആക്രമിച്ചു ; പ്രതികളെ അറസ്റ്റ് ചെയ്ത് ചിങ്ങവനം പോലീസ്

Spread the love

ചിങ്ങവനം: യുവതിയെ വീട് കയറി ആക്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പൂവൻതുരുത്ത് കൊല്ലാട് ചെറിയാത്തു വിഴ വീട്ടിൽ നിധിൻ സി.ഷാജി (28), പനച്ചിക്കാട് പൂവൻതുരുത്ത്  തുണ്ടിപ്പറമ്പിൽ വീട്ടിൽ ജിബ്രു എന്ന് വിളിക്കുന്ന ജിതിൻ സുരേഷ്(28) എന്നിവരെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞ ദിവസം രാത്രി നാട്ടകം ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന യുവതിയുടെ വീട്ടിൽ അതിക്രമിച്ചുകയറി ഇവരെ ചീത്ത വിളിക്കുകയും ആക്രമിക്കുകയുമായിരുന്നു.

യുവതി ജിതിന് പണം കടം കൊടുത്തത് യുവതി തിരികെ ചോദിച്ചതിലുള്ള വിരോധം മൂലമാണ് ഇവർ സംഘം ചേർന്ന് യുവതിയെ വീട്ടിൽ കയറി ആക്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരിച്ചിലിൽ ഇരുവരെയും പിടികൂടുകയുമായിരുന്നു.നിധിനും, ജിതിനും കോട്ടയം ഈസ്റ്റ് സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ട്.

ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്. ഓ അനിൽകുമാർ വി.എസ്, എസ്.ഐ മാരായ അജ്മൽ ഹുസൈൻ, സജി, സി.പി.ഓ സഞ്ജിത്ത് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.