പര്‍ദ്ദ ധരിച്ച്‌ സ്ത്രീകളുടെ ശുചി മുറിയില്‍ കയറി; പിന്നാലെ മൊബൈലില്‍ സ്ത്രീകളുടെ ദൃശ്യം പകര്‍ത്താന്‍ ശ്രമം; ഐടി ജീവനക്കാരന്‍ പിടിയില്‍

പര്‍ദ്ദ ധരിച്ച്‌ സ്ത്രീകളുടെ ശുചി മുറിയില്‍ കയറി; പിന്നാലെ മൊബൈലില്‍ സ്ത്രീകളുടെ ദൃശ്യം പകര്‍ത്താന്‍ ശ്രമം; ഐടി ജീവനക്കാരന്‍ പിടിയില്‍

സ്വന്തം ലേഖകൻ

കൊച്ചി: ഇടപ്പള്ളിയിലെ മാളില്‍ സ്ത്രീകളുടെ ശുചി മുറിയില്‍ മൊബൈല്‍ ഫോണ്‍ വച്ച്‌ വീഡിയോ പകര്‍ത്താൻ ശ്രമിച്ച യുവാവ് അറസ്റ്റില്‍.

കൊച്ചി ഇന്‍ഫോപാര്‍ക്കിലെ ഐ ടി ജീവനക്കാരനും കണ്ണൂര്‍ കരുവള്ളൂര്‍ സ്വദേശിയുമായ അഭിമന്യുവാണ് പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കളമശേരി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പര്‍ദ്ദ ധരിച്ചാണ് ഇയാള്‍ മാളിലെ സ്ത്രീകളുടെ ശുചി മുറിയില്‍ കയറിയത്.

ചെറിയ ദ്വാരം ഉണ്ടാക്കി ഒരു കാര്‍ഡ് ബോര്‍ഡ് പെട്ടിക്കുള്ളില്‍ മൊബൈല്‍ ഫോണ്‍ വെച്ചതിനു ശേഷം വാതിലിനോട് ചേര്‍ത്ത് ഒട്ടിച്ചു വെക്കുകയായിരുന്നു.