മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ അഴിഞ്ഞാടി മലകയറിയ വനിതകൾ: അത്യാഹിത വിഭാഗത്തിൽ ലൈവ് പരിപാടി; പൊലീസിനെ പൂര തെറി; രക്തസമ്മർദനം കുറഞ്ഞതിന്റെ പേരിൽ പൊലീസിലെ വട്ടം ചുറ്റിച്ച് മലകയറിയ വനിതകൾ; ആറു മണിക്കൂറായി ആശങ്കയിൽ മെഡിക്കൽ കോളേജ് അധികൃതരും പൊലീസും
സ്വന്തം ലേഖകൻ
കോട്ടയം: മല കയറാനുള്ള ശ്രമം പരാജയപ്പെട്ട് രക്ത സമ്മർദം കുറഞ്ഞ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയ യുവതികൾ പൊലീസിനെയും മെഡിക്കൽ കോളജ് അധികൃതരെയും വട്ടം ചുറ്റിക്കുന്നു. ആശുപത്രിക്കുള്ളിൽ ചാനലുകൾക്കും ഫെയ്സ് ബുക്കിലും ലൈവ് വീഡിയോ പോസ്റ്റ് ചെയ്യാൻ ശ്രമിച്ച സംഘം പൊലീസ് ഉദ്യോഗസ്ഥർ നൽകിയ പേപ്പറുകൾ കീറിയെറിഞ്ഞു.
തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് മല കയറാനെത്തിയ ബിന്ദുവിനെയും കനക റാണിയെയും പൊലീസ് സംഘം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. രക്ത സമ്മർദവും , ഷുഗറും കുറഞ്ഞതിനെ തുടർന്നാണ് രണ്ടു പേരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിനിടെ പ്രതിഷേധവുമായി എത്തിയ ആറ് സംഘ പരിവാർ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് മല കയറാനെത്തിയ വനിതകൾ പ്രതിഷേധം കാണിച്ച് തുടങ്ങിയത്. തങ്ങളെ ചൊവ്വാഴ്ച പൊലീസ് മല കയറ്റണമെന്നതായിരുന്നു ഇവരുടെ പ്രധാന ആവശ്യം. ആശുപത്രിയിൽ നിന്ന് പുറത്ത് വിടണമെന്ന് ഇവർ ആവശ്യപ്പെട്ടു. എന്നാൽ ,എഴുതി വച്ച ശേഷം പുറത്ത് പൊയ്ക്കൊള്ളാനായിരുന്നു പൊലീസിന്റെ മറുപടി. ഇതിനായി പൊലീസ് ഉദ്യോഗസ്ഥരുടെ കയ്യിൽ നിന്നു പേപ്പർ വാങ്ങിയ ഇവർ ഇത് വലിച്ച് കീറി എറിഞ്ഞു. തുടർന്ന് ഫെയ്സ്ബുക്കിലും മാധ്യമങ്ങളോടും ഫോണിലൂടെ പ്രതികരിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത മെഡിക്കൽ കോളജ് അധികൃതരോട് ഇവർ ക്ഷുഭിതരായി. തുടർന്ന് ആശുപത്രിയ്ക്കുള്ളിൽ ഇവർ പ്രതിഷേധിച്ചു. മെഡിക്കൽ കോളജിലെ ഉയർന്ന ഡോക്ടർമാർ എത്തിയിട്ടും ഇവർ പ്രതിഷേധം അവസാനിപ്പിക്കാൻ തയ്യാറായില്ല.
ശബരിമല കയറ്റത്തിലൂടെ പൊലീസിനെ അങ്കലാപ്പിലാക്കിയ വനിതകൾ മെഡിക്കൽ കോളജിലും ഇതേ സ്ഥിതി തന്നെ തുടരുന്നത് പൊലീസിനെ വട്ടം കറക്കുകയാണ്.