കുഴിമറ്റം പള്ളി ഭവന നിർമാണ പദ്ധതി; താക്കോൽദാനം മാർച്ച്‌ 5ന്

കുഴിമറ്റം പള്ളി ഭവന നിർമാണ പദ്ധതി; താക്കോൽദാനം മാർച്ച്‌ 5ന്

സ്വന്തം ലേഖകൻ

കുഴിമറ്റം: സെന്റ് ജോർജ് ഓർത്തോഡോക്സ് പള്ളിയുടെ ഭവന നിർമാണ പദ്ധതിയുടെ ഭാഗമായി നിർമിച്ച വീടിന്റെ താക്കോൽ ദാനം താക്കോൽ ദാനം മാർച്ച്‌ അഞ്ച് ഞായറാഴ്ച രാവിലെ 9 . 30 അഡ്വ ജോബ് മൈക്കിൾ എം എൽ എ നിർവഹിക്കും. വികാരി റവ ഫാ കുര്യൻ തോമസ് കരിപ്പാൽ അധ്യക്ഷത വഹിക്കും.

പള്ളി ട്രസ്റ്റി പി ഐ മാത്യു പാട്ടത്തിൽ, പള്ളി സെക്രട്ടറി സി ആർ ഗീവർഗീസ് ചിറപ്പുറത്തു, ഭവന നിർമാണ പദ്ധതി കമ്മറ്റി കൺവീനർ പി എ ജോസഫ് പാടാച്ചിറ എന്നിവർ പ്രസംഗിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭവനത്തിന്റെ കൂദാശ മലങ്കര ഓർത്തഡോൿസ് സഭയുടെ കോട്ടയം ഭദ്രസന മെത്രപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രപ്പോലീത്ത മാർച്ച് 9 രാവിലെ 7 . 30 നു നിർവഹിക്കും. ഭവന കൂദാശയ്ക്ക് ഫാ ജോസഫ് റമ്പാൻ ഒഐസി, ഫാ കുര്യൻ തോമസ് കരിപ്പാൽ, ഫാ ഫിലിപ്പോസ് ഫിലിപ്പോസ് പാച്ചിറ, ഫാ കുര്യാക്കോസ് പി തോമസ് പുകടിയിൽ എന്നിവർ സഹകാർമ്മികർ ആയിരിക്കും.

കോട്ടയം ബിനാർക്ക് ആർക്കിടെക്ട രൂപ കല്പന ചെയ്ത വീടിന്റെ നിർമാണ പ്രവർത്തികൾ ചെയ്തത് കോട്ടയം അൽകോൺ കോൺട്രാക്ടിങ് ആണ്.