play-sharp-fill
കേരളാ പൊലീസിന് നാണക്കേടായി ചങ്ങനാശ്ശേരി ട്രാഫിക് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസർ ജോസഫ് :  കുടുംബ സമേതം ഭക്ഷണം കഴിക്കാൻ പൊലീസുകാരൻ എത്തിയത് വെള്ളിയാഴ്ച; മകന് ഭക്ഷ്യവിഷ ബാധയേറ്റതോടെ  ഹോട്ടലുകാരോട് വൈരാഗ്യമായി; കുഴിമന്തിക്കട അടിച്ചു തകര്‍ത്ത് പ്രതികാരം തീർത്ത് പൊലീസുകാരൻ; ആയുധവുമായി ഹോട്ടൽ അടിച്ചു തകർത്ത പോലീസുകാരനെതിരെ വധശ്രമത്തിന് കേസെടുത്തു

കേരളാ പൊലീസിന് നാണക്കേടായി ചങ്ങനാശ്ശേരി ട്രാഫിക് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസർ ജോസഫ് : കുടുംബ സമേതം ഭക്ഷണം കഴിക്കാൻ പൊലീസുകാരൻ എത്തിയത് വെള്ളിയാഴ്ച; മകന് ഭക്ഷ്യവിഷ ബാധയേറ്റതോടെ ഹോട്ടലുകാരോട് വൈരാഗ്യമായി; കുഴിമന്തിക്കട അടിച്ചു തകര്‍ത്ത് പ്രതികാരം തീർത്ത് പൊലീസുകാരൻ; ആയുധവുമായി ഹോട്ടൽ അടിച്ചു തകർത്ത പോലീസുകാരനെതിരെ വധശ്രമത്തിന് കേസെടുത്തു

ആലപ്പുഴ : കുഴിമന്തിക്കട പൊലീസുകാരൻ അടിച്ചു തകർത്ത സംഭവം പൊലീസ് സേനയെ ഒന്നടങ്കം നാണക്കേടിലാഴ്ത്തിയിരിക്കുകയാണ്.

വലിയ ചുടുകാടിന് സമീപമുള്ള അഹ്ലൻ എന്ന കുഴിമന്തിക്കടയാണ് പൊലീസുകാരൻ അടിച്ചു തകർത്തത്. ഇവിടെ നിന്നു വാങ്ങിയ ഭക്ഷണം കഴിച്ച്‌ ഭക്ഷ്യവിഷബാധ ഉണ്ടായെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ജോസഫ് എന്ന പൊലീസുകാരനെ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ പക്കല്‍ ആയുധം ഉണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കൊലപാതക ശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

മകനു ഭക്ഷ്യവിഷബാധയുണ്ടായെന്നാരോപിച്ചാണ് മദ്യലഹരിയില്‍ പൊലീസുകാരൻ കുഴിമന്തിക്കട അടിച്ചുതകർത്തത്. ചങ്ങനാശ്ശേരി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസർ ആലപ്പുഴ വാടയ്ക്കല്‍ കാക്കിരിയില്‍ വീട്ടില്‍ കെ.ജെ. ജോസഫിന്റെ അക്രമം സേനയ്ക്കും നാണക്കേടായി. ഇയാളെ സർവ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്‌തേയ്ക്കും. ഇയാള്‍ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞെന്നു പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിയാഴ്ച വൈകുന്നേരം അഞ്ചേകാലോടെയായിരുന്നു സംഭവം. ഇയാള്‍ കുടുംബസമേതം രണ്ടുദിവസം മുൻപ് ഹോട്ടലില്‍നിന്നു ഭക്ഷണം കഴിച്ചിരുന്നു. ഇതിനുശേഷം മകന് ഭക്ഷ്യവിഷബാധയുണ്ടായി. വെള്ളിയാഴ്ച ഹോട്ടലിലെത്തി പൊലീസുകാരനാണെന്നും ഭക്ഷണംകഴിച്ച്‌ മകൻ ആശുപത്രിയിലാണെന്നും കടയുടമ അബ്ദുള്‍ ലത്തീഫിനോടു പറഞ്ഞു. വിവരങ്ങള്‍ ചോദിച്ച അബ്ദുള്‍ ലത്തീഫിനോട് ഇയാള്‍ തർക്കിച്ച്‌ ബഹളംവെച്ചശേഷം മടങ്ങി.

കടയുടമ സൗത്ത് പൊലീസില്‍ അറിയിച്ചതനുസരിച്ച്‌ രണ്ടു പൊലീസുകാർ സ്ഥലത്തെത്തി വിവരങ്ങളന്വേഷിച്ച്‌ മടങ്ങി. പിന്നാലെ തിരിച്ചെത്തിയ ജോസഫ് ബൈക്ക് കടയിലേക്ക് ഇടിച്ചുകയറ്റി. കൈയിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച്‌ കടയുടെ ഗ്ലാസ്, മേശ, കസേര എന്നിവ തല്ലിത്തകർത്തു. കടയിലുണ്ടായിരുന്നവർ ഭയന്ന് ഇറങ്ങിയോടി. ഹോട്ടലിന്റെ പാർട്ണർ റിയാസിനെ കഴുത്തിനുപിടിച്ച്‌ പുറത്തേക്കുതള്ളിയിട്ടശേഷം ഇയാളെയും ജീവനക്കാരെയും വെട്ടുകത്തിവീശി ഭീഷണിപ്പെടുത്തി. ആളുകള്‍ ഓടിക്കൂടിയെങ്കിലും ഭയപ്പാടിലായിരുന്നതിനാല്‍ ആരും തടഞ്ഞില്ല.

സ്ഥലത്തെത്തിയ കെട്ടിടമുടമ ജോസഫ് മാത്യുവിന്റെ ഭാര്യ രജനിയെയും ഇയാള്‍ അസഭ്യം പറഞ്ഞു. ആലപ്പുഴ ഡിവൈ.എസ്‌പി. ഉള്‍പ്പെട്ട സംഘമെത്തിയാണ് ഇയാളെ പിടികൂടിയത്. കുട്ടിയുടെ ആരോഗ്യനില മോശമായതാണ് ആക്രമണത്തിനു പ്രകോപനമായതെന്ന് പൊലീസ് പറഞ്ഞു. ഭക്ഷ്യവിഷബാധ ആരോപിച്ച്‌ മറ്റാരും പരാതിയുമായെത്തിയിട്ടില്ലെന്ന് ഹോട്ടലുടമകള്‍ പൊലീസിനോടു പറഞ്ഞു. ആറു ലക്ഷം രൂപയുടെ നഷ്ടം ആക്രമത്തിലുണ്ടായെന്ന് കടയുടമ അറിയിച്ചു.