video
play-sharp-fill

കുഴിമന്തി കഴിച്ചതിന് പിന്നാലെ ഛര്‍ദി;  ഒന്‍പത് വയസുകാരിക്ക് ദാരുണാന്ത്യം; ഭക്ഷണത്തില്‍ വിഷാംശം കലര്‍ന്നെന്ന് പരാതി

കുഴിമന്തി കഴിച്ചതിന് പിന്നാലെ ഛര്‍ദി; ഒന്‍പത് വയസുകാരിക്ക് ദാരുണാന്ത്യം; ഭക്ഷണത്തില്‍ വിഷാംശം കലര്‍ന്നെന്ന് പരാതി

Spread the love

സ്വന്തം ലേഖിക

കോഴിക്കോട്: ഛര്‍ദിച്ച്‌ അവശയായി ചികിത്സയിലായിരുന്ന ഒന്‍പതുവയസുകാരി മരിച്ചു.

തെലങ്കാന സ്വദേശി ജെയിന്‍ സിംഗിന്റെ മകള്‍ ഖ്യാതി സിംഗ് ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്‍ ഐ ടി ജീവനക്കാരനാണ് ജെയിന്‍ സിംഗ്. കുഴിമന്തി കഴിച്ചതിന് പിന്നാലെയാണ് മകള്‍ക്ക് ഛര്‍ദി അനുഭവപ്പെട്ടതെന്ന് കാണിച്ച്‌ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

കുന്ദമംഗലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഈ മാസം പതിനേഴിന് കട്ടാങ്ങലിലെ ഫാസ്റ്റ് ഫുഡ് കടയില്‍ നിന്ന് കുട്ടിയും മാതാപിതാക്കളും കുഴിമന്തി കഴിച്ചിരുന്നു.

തുടര്‍ന്നാണ് ഛര്‍ദി തുടങ്ങിയതെന്നാണ് പരാതിയില്‍ പറയുന്നത്. ഛര്‍ദിച്ച്‌ തളര്‍ന്ന കുട്ടിയെ മാതാപിതാക്കള്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ചികിത്സയിലിരിക്കെ ഇന്നലെയാണ് കുട്ടി മരിച്ചത്. തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

കുട്ടിയുടെ ശരീരത്തില്‍ വിഷാംശം എത്തിയതിന്റെ ലക്ഷണങ്ങളുണ്ടെന്ന് ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. നാല് മാസം മുൻപാണ് ജെയിന്‍ സിംഗ് കോഴിക്കോട്ടെത്തിയത്.