കുവൈറ്റില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും; മുഖ്യമന്ത്രിയും മന്ത്രിമാരും ചേര്‍ന്ന് ഏറ്റുവാങ്ങും; വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക ആംബുലൻസുകളില്‍ വീടുകളിലേക്ക്

Spread the love

കൊച്ചി: കുവൈറ്റില്‍ ലേബർ ക്യാമ്പിലെ തീപിടുത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തും.

video
play-sharp-fill

വെള്ളിയാഴ്ച പുലർച്ചെ 3.30ന് കുവൈത്തില്‍ നിന്നും മൃതദേഹങ്ങളുമായി തിരിച്ച വിമാനങ്ങള്‍ രാവിലെ എട്ടരയോടെ കൊച്ചിയിലെത്തും.
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചേർന്ന് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങും.

കേന്ദ്രമന്ത്രി സുരേഷ് ഗോപിയും വിമാനത്താവളത്തിലെത്തും. മൃതദേഹം കേരളത്തിലെത്തിയാലുടൻ വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക ആംബുലൻസുകളില്‍ വീടുകളിലേക്ക് കൊണ്ടുപോകും. ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ അടിയന്തരമായി പൂർത്തിയാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്കയ്ക്ക് നിർദേശം നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിമാനത്താവളത്തില്‍ നിന്നും മൃതദേഹങ്ങള്‍ വീടുകളിലേക്കെത്തിക്കാൻ കൊച്ചിയില്‍ ആംബുലൻസുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.