video
play-sharp-fill

വീട്ടുജോലിക്ക് കുവൈത്തിലെത്തിച്ച കോട്ടയം മണിമല സ്വദേശിനിയായ വീട്ടമ്മയെ പണം ആവശ്യപ്പെട്ട് മുറിയിൽ പൂട്ടിയിട്ടിരിക്കുന്നതായി മകളുടെ പരാതി; ഒന്നരലക്ഷം നല്കിയിൽ മോചിപ്പിക്കാമെന്ന് ഏജന്റ്

വീട്ടുജോലിക്ക് കുവൈത്തിലെത്തിച്ച കോട്ടയം മണിമല സ്വദേശിനിയായ വീട്ടമ്മയെ പണം ആവശ്യപ്പെട്ട് മുറിയിൽ പൂട്ടിയിട്ടിരിക്കുന്നതായി മകളുടെ പരാതി; ഒന്നരലക്ഷം നല്കിയിൽ മോചിപ്പിക്കാമെന്ന് ഏജന്റ്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: വീട്ടുജോലിക്ക് കുവൈത്തിലെത്തിച്ച കോട്ടയം മണിമല സ്വദേശിനിയായ വീട്ടമ്മയെ പണം ആവശ്യപ്പെട്ട് മുറിയിൽ പൂട്ടിയിട്ടിരിക്കുന്നതായി മകളുടെ പരാതി.മണിമല 360സെന്റ് കോളനി ഇരുട്ടുതോട്ടുഭ്കൽ ഇ. കെ ദാസിൻരെ ഭാര്യ ജാൻസി ദാസിനെ(45) ആണ് കുവൈത്തിലെ ഓഫിസ് മുറിയിൽ പൂട്ടിയിട്ടിരിക്കുന്നത്.

തിരുവനന്തപുരത്തുള്ള ഏജന്റ് മുഖേന ഡിസംബർ 13നാണ് കുവൈത്തിലേക്ക് പോയത്.ബന്ധുവായ യുവതി മുഖേനയാണ് ഏജന്റുമായി ബന്ധപ്പെടുന്നത്. തുടർന്ന് 22ദിവസം ഒരു വീട്ടിൽ ജോലി ചെയ്തെങ്കിലും ശമ്പളം നൽകിയില്ല. വൈദ്യ പരിശോധനയിൽ പരാജയപ്പെട്ടുവെന്ന് പറഞ്ഞ് 25ാം തീയതി മുതൽ ഓഫിസ് മുറിയിൽ പൂട്ടിയിടുകയായിരുന്നു. മറ്റൊരു പെൺകുട്ടിയും ഇവരോടൊപ്പമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൂട്ടിയിട്ടിരിക്കുന്ന വിവരം തിരുവനന്തപുരത്തെ ഏജൻരിനെ വിളിച്ചറിയിച്ചപ്പോൾ ഒന്നരലക്ഷം രൂപ നൽകിയാലേ നാട്ടിലെത്തിക്കാനാകുവെന്ന് പരാതിയിൽ പെൺകുട്ടി പറയുന്നു. അമ്മയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് മകൾ മീനു ദാസാണ് മണിമല പൊലീസിൽ പരാതി നല്കിയിരിക്കുന്നത്.