കുവൈത്ത് തീപിടിത്തം: പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരുടെ ചികിത്സ ചെലവുകൾ വഹിക്കണം, മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാൻ നടപടി വേണം, മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തര സഹായമെത്തിക്കാൻ ഇടപെടണം, കെ.സി വേണുഗോപാൽ വിദേശകാര്യ മന്ത്രിക്ക് കത്ത് നൽകി

ന്യൂഡൽഹി: കുവൈത്ത് തീപിടിത്തത്തിനിരയായവർക്ക് അടിയന്തര സഹായമെത്തിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിന് കത്ത് നൽകി.

പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരുടെ ചികിത്സ ചെലവുകൾ വഹിക്കണമെന്നും മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാൻ കുവൈത്തിലെ എംബസിയോട് നിർദേശിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തര സഹായമെത്തിക്കാൻ ഇടപെടണമെന്നും കത്തിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുവൈത്ത് അധികൃതരുമായി സഹകരിച്ച് സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ഇരകൾക്ക് നീതി ലഭിക്കാനും ഭാവിയിൽ സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും അന്വേഷണം അനിവാര്യമാണെന്നും കെ.സി വേണുഗോപാൽ ചൂണ്ടിക്കാട്ടി.