കുവൈറ്റിൽ താണ്ഡവമാടി കൊറോണ..! ഒറ്റ ദിവസം കൊണ്ട് രോഗം ബാധിച്ചത് 641 പേർക്ക്; മലയാളികൾ അടക്കം കൊറോണപ്പെടിയിൽ

കുവൈറ്റിൽ താണ്ഡവമാടി കൊറോണ..! ഒറ്റ ദിവസം കൊണ്ട് രോഗം ബാധിച്ചത് 641 പേർക്ക്; മലയാളികൾ അടക്കം കൊറോണപ്പെടിയിൽ

തേർഡ് ഐ ബ്യൂറോ

കുവൈറ്റ്: ലോകം മുഴുവൻ ഭീതിയിലാഴ്ത്തി പടർന്നു പിടിക്കുന്ന കൊറോണ വൈറസ് ബാധയിൽ വിറങ്ങലിച്ച് കുവൈറ്റും..! കഴിഞ്ഞ 24 മണിക്കൂറിനിടെ കൂവൈറ്റിൽ രോഗം അതിവേഗം പടർന്നു പിടിക്കുകയാണ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഇതിനിടെ സ്ഥിതി ഗതികൾ കൈവിട്ടു പോകുമെന്ന അവസ്ഥ എത്തിയതോടെ കുവൈറ്റിൽ മെയ് പത്തു മുതൽ 30 വരെ സമ്പൂർണ കർഫ്യൂവും ഏർപ്പെടുത്തി.

ഒറ്റ ദിവസം കൊണ്ടു കുവൈറ്റിൽ മാത്രം രോഗികളായി മാറിയത് 641 പേരാണ്. ഒരു ഡോക്ടർ അടക്കം മൂന്നു പേർ മരിക്കുകയും ചെയ്തു. രോഗം സ്ഥിരീകരിച്ചതിൽ 160 പേർ ഇന്ത്യക്കാരാണ് എന്നതാണ് ഏറെ ഭയാനകമായത്. ഇതിൽ ഏറിയ പങ്കും മലയാളികളുമാണ്. ഇതിനോടകം 85 പേർ മാത്രമാണ് രോഗ മുക്തരായിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആകെ 7208 പേർക്കാണ് രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ 2884 പേർ ഇന്ത്യക്കാരാണ്. ആകെ 2566 പേർക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതു വരെ രാജ്യത്തെ ആകെ 47 പേരാണ് മരിച്ചിരിക്കുന്നത്. 4695 പേരാണ് രോഗം ബാധിച്ചു ചികിത്സയിലുള്ളത്.