video
play-sharp-fill
കുവൈറ്റ് ഫ്ലാറ്റ് അപകടത്തിൽ മരിച്ച കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ്റെ കുടുംബത്തിനുള്ള ധനസഹായം കൈമാറി

കുവൈറ്റ് ഫ്ലാറ്റ് അപകടത്തിൽ മരിച്ച കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ്റെ കുടുംബത്തിനുള്ള ധനസഹായം കൈമാറി

 

കോട്ടയം: കുവൈത്തിൽ ഫ്‌ളാറ്റിൽ തീ പിടിച്ചുണ്ടായ അപകടത്തിൽ മരിച്ച കോട്ടയം പാമ്പാടി സ്വദേശി സ്‌റ്റെഫിൻ ഏബ്രഹാമിന്റെ കുടുംബത്തിന് അനുവദിച്ച ധനസഹായം കൈമാറി.

സഹകരണ – തുറമുഖ – ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ സ്റ്റെഫിൻ്റെ വീട്ടിലെത്തി പിതാവ് സാബു എബ്രഹാമിനും, മാതാവ് ഷേർലി സാബുവിനും തുക കൈമാറി.

സർക്കാർ സഹായമായി 5 ലക്ഷം, വ്യവസായി യൂസഫ് അലി നൽകിയ 5 ലക്ഷം, ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻ ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന) നൽകിയ 2 ലക്ഷം, വ്യവസായി രവി പിള്ള നൽകിയ 2 ലക്ഷം രൂപയുമാണ് കൈമാറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, നോർക്ക റൂട്ട്സ് സെൻ്റർ മാനേജർ കെ. ആർ. രജീഷ്, തഹസിൽദാർ കെ.എസ്. സതീശൻ, ഡെപ്യൂട്ടി തഹസിൽദാർ യു. രാജീവ് എന്നിവരും ഒപ്പമുണ്ടായിരുന്നു.