
കുട്ടിക്കാനത്ത് മിനിലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ച സംഭവം; മരിച്ചത് പനച്ചിക്കാട് സ്വദേശി
സ്വന്തം ലേഖിക
കോട്ടയം: കുട്ടിക്കാനത്തിന് സമീപം നൂറടി താഴ്ചയുള്ള കൊക്കയിലേക്ക് മിനിലോറി മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചത് ഡ്രൈവറായ പനച്ചിക്കാട് സ്വദേശി പാക്കിൽ ചിറ പുതുവൽ തോമസിന്റെ മകൻ ജോമോൻ ജോസഫ്.
കോട്ടയത്തു നിന്നും ടയർ കയറ്റി പോവുകയായിരുന്ന ലോറിയാണ് മുറിഞ്ഞ പുഴ കടുവാപ്പാറക്ക് സമീപം നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിൽ ഇയാൾ ചോഴിയക്കാട്ടാണ് താമസം. ലിസിയാണ് മാതാവ്. സോഫിയാണ് സഹോദരി ഭാര്യ: ഷൈമോൾ നാലു മാസം പ്രായമായ കുഞ്ഞുമുണ്ട്.
Third Eye News Live
0