video
play-sharp-fill

കൊറോണ സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരൻ കുട്ടനെല്ലൂർ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുത്തു: ഹസ്തദാനം ചെയ്തവരും സെൽഫിയെടുത്തവരും ഉടൻ ബന്ധപ്പെടാൻ നിർദേശം

കൊറോണ സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരൻ കുട്ടനെല്ലൂർ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുത്തു: ഹസ്തദാനം ചെയ്തവരും സെൽഫിയെടുത്തവരും ഉടൻ ബന്ധപ്പെടാൻ നിർദേശം

Spread the love

സ്വന്തം ലേഖകൻ

തൃശ്ശൂർ: കൊറോണ സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരൻ തൃശ്ശൂർ കോർപ്പറേഷൻ അതിർത്തിയിൽ പെട്ട കുട്ടനെല്ലൂർ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിലും പങ്കെടുത്തു. മാർച്ച് എട്ടിനായിരുന്നു ഉത്സവം നടന്നത്. നിരവധിപേരോടൊപ്പം ഇയാൾ സെൽഫി എടുത്തതായും സൂചനയുണ്ട്. ബ്രിട്ടീഷ് പൗരനുമായി ഹസ്തദാനം നടത്തിയവരോ, സെൽഫിയെടുത്തവരോ, ഡാൻസ് ചെയ്തവരോ ഏതെങ്കിലും തരത്തിൽ സമ്പർക്കം ഉണ്ടായിരുന്നവരോ ഉടൻ ആരോഗ്യവകുപ്പുമായോ, ദിശാ നമ്പറുകളിലോ ബന്ധപ്പെടണമെന്ന് നിർദേശം നൽകി. ടോൾ ഫ്രീ നമ്പറായ 1056 അല്ലെങ്കിൽ 0487-2320466 എന്ന നമ്പറിൽ വിളിക്കണം.