വിദേശ ചൂണ്ട കുട്ടനാട്ടിലും എത്തി; ആവേശത്തിൽ കുട്ടനാട്ടുകാർ
സ്വന്തം ലേഖകൻ
കുട്ടനാട് : വിദേശ ഹൈടെക് ചൂണ്ട കുട്ടനാട്ടിലും സുലഭമായിത്തുടങ്ങി. നൂറുകണക്കിന് ആളുകളാണു ഹൈടെക് ചൂണ്ട വിലകൊടുത്തു വാങ്ങുന്നത്. 2,000 മുതൽ 10,000 വരെ വിലയുള്ള ചൂണ്ടലുകളാണു വിൽപനയ്ക്ക് എത്തിയിരിക്കുന്നത്. റേഡിയോയുടെ ആന്റീന പോലെ ചുരുക്കിയെടുക്കാവുന്ന സ്റ്റിക്, പ്ലാസ്റ്റിക് നൂല്, ചൂണ്ട, മോട്ടോർ എന്നിവയാണ് ഇതിന്റെ ഭാഗങ്ങൾ. അഞ്ചടിവരെ നീട്ടാൻ കഴിയും. 30 മീറ്റർ നീളത്തിൽ വരെ എത്തുന്ന പ്ലാസ്റ്റിക് നൂലാണ് ഉള്ളത്. പെടിചൂണ്ട, വരാൽചൂണ്ട, വാളച്ചൂണ്ട തുടങ്ങി അഞ്ചിനം ചൂണ്ടകളാണ് ഉള്ളത്. ഉപയോഗം കഴിഞ്ഞാൽ മടക്കി വെക്കാനാകും. മീൻ കൊത്തിയോ എന്നറിയാനും മാർഗങ്ങളുണ്ട്.
പ്രളയത്തിന് ശേഷം നിരവധി മീനുകളാണ് നദികളിൽ എത്തിയിരിക്കുന്നത്. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർവരെ ഹൈടെക് ചൂണ്ട ഉപയോഗിച്ച് മീൻ പിടിക്കാനുള്ള ആവേശത്തിലാണ്.
Third Eye News Live
0