
കുറ്റാലം വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട് നാലുവയസ്സുകാരി; പാലക്കാട് സ്വദേശിനിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി യുവാവ്; തെങ്കാശി, കുറ്റാലം ഭാഗങ്ങളിൽ മഴ ശക്തം
തെങ്കാശി : കുറ്റാലം വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട പാലക്കാട് സ്വദേശിനിയായ നാലുവയസ്സുകാരിയെ യുവാവ് അത്ഭുതകരമായി രക്ഷപ്പെടുത്തി. വ്യാഴാഴ്ച രാവിലെ 11ന് പഴയ കുറ്റാലത്ത് ആയിരുന്നു സംഭവം. തൂത്തുക്കുടി സ്വദേശി വിജയകുമാറാണ് കുട്ടിയെ രക്ഷിച്ചത്.
മാതാപിതാക്കൾക്കും സഹോദരനും ഒപ്പം വെള്ളച്ചാട്ടം കാണാൻ എത്തിയതായിരുന്നു
പെൺകുട്ടി .കുട്ടികൾ കുളിക്കാറുള്ള സ്ഥലത്ത് പെൺകുട്ടി ഉൾപ്പെടെ കുളിക്കാനിറങ്ങി. ഇതിനിടെ ശക്തമായ നീരൊഴുക്ക് ഉണ്ടാവുകയും കുട്ടി ഒഴുക്കിൽപ്പെട്ട് താഴ്ചയിലേക്ക് ഒഴുകി പോവുകയും ചെയ്തു.
കുട്ടി പാറമടയിൽ പിടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പാറയിൽ നിന്നും വഴുതി താഴേക്കൊഴുകി.കുട്ടിയെ തൂത്തുക്കുടി സ്വദേശിയായ വിജയകുമാർ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. ശക്തമായ ഒഴുക്കുള്ള വെള്ളത്തിലേക്കിറങ്ങിയാണ് വിജയകുമാർ കുട്ടിയെ രക്ഷപ്പെടുത്തിയത് .
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ കുറേ ദിവസങ്ങളിലായി തെങ്കാശി, കുറ്റാലം ഭാഗങ്ങളിൽ മഴ ശക്തമാണ്. ഇതിനെത്തുടർന്നാണ് ശക്തമായ നീരൊഴുക്ക് അനുഭവപ്പെട്ടത്