
കൂടത്തായി കൂട്ടക്കൊല കേസിൽ വിചാരണക്കിടെ അഭിഭാഷകൻ കൂറുമാറി
സ്വന്തം ലേഖകൻ
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊല കേസില്‍ വിചാരണക്കിടെ അഭിഭാഷകന്‍ കൂറുമാറി. സി.പി.എം അഭിഭാഷക സംഘടന ജില്ല കമ്മിറ്റി അംഗമായ സി.വിജയകുമാര്‍ പ്രതിഭാഗത്തേക്ക് കൂറുമാറിയതായി കൂടത്തായി റോയ് തോമസ് കൊലപാതക കേസിലെ വിചാരണക്കിടെ പ്രത്യേക കോടതി ജഡ്ജി എസ്.ആര്‍. ശ്യാംലാല്‍ പ്രഖ്യാപിക്കുകയായിരുന്നു.
കേസിലെ 156ാം സാക്ഷിയായ വിജയകുമാര്‍ വിസ്താരവേളയില്‍, അസ്സല്‍ വില്‍പത്രം താന്‍ കണ്ടതായാണ് മൊഴി നല്‍കിയത്. വില്‍പത്രത്തിന്റെ അസ്സല്‍ ജോളി കാണിച്ചുതന്നുവെന്നാണ് മൊഴി. എന്നാല്‍, അത്തരത്തില്‍ വില്‍പത്രം ഇല്ലെന്നാണ് പ്രോസിക്യൂഷന്‍ വാദം. വില്‍പത്രം താന്‍ കണ്ടെന്ന പുതിയ മൊഴി നേരത്തെ പൊലീസിന് നല്‍കിയ മൊഴിക്ക് വിരുദ്ധമായിരുന്നു. തുടര്‍ന്നാണ് വിജയകുമാര്‍ കൂറുമാറിയതായി പ്രഖ്യാപിച്ചത് എന്നാല്‍, വില്‍പത്രത്തിന്റെ അസ്സല്‍ താന്‍ വിശദമായി പരിശോധിച്ചിട്ടില്ലെന്നും നോട്ടറി രജിസ്റ്ററില്‍ ടോം തോമസിന്റെ ഒപ്പിട്ട ആള്‍ അദ്ദേഹം തന്നെയാണോ എന്ന് തനിക്ക് പറയാന്‍ കഴിയില്ലെന്നും വിജയകുമാര്‍ പ്രോസിക്യൂഷന്റെ ക്രോസ് വിസ്താരത്തില്‍ സമ്മതിച്ചു. ജോളിയും മറ്റ് രണ്ടുപേരും തന്റെ ഓഫിസില്‍ വന്നുവെന്നും നാലാം പ്രതി മനോജ് കുമാറാണ് ഫോണില്‍ വിളിച്ചു ജോളി വരുന്നുണ്ടെന്ന് അറിയിച്ചതെന്നും ഒരു രേഖ അറ്റസ്റ്റ് ചെയ്യാനാണ് അവര്‍ വന്നതെന്നും വിജയകുമാര്‍ മൊഴിനല്‍കി. കൂടത്തായി കേസുമായി ബന്ധപ്പെട്ട് തന്റെ നോട്ടറി രജിസ്റ്ററും ഫീസ് രജിസ്റ്ററും പൊലീസിന് ഹാജരാക്കി കൊടുത്തതായി വിജയകുമാര്‍ മൊഴി നല്‍കി. എന്നാല്‍, പൊലീസ് തന്നെ ഒരിക്കലും ചോദ്യം ചെയ്തിട്ടില്ലെന്നാണ് അദ്ദേഹം മൊഴി നല്‍കിയത്. മജിസ്ട്രേറ്റ് മുമ്ബാകെ താന്‍ മൊഴി നല്‍കിയപ്പോള്‍ വില്‍പത്രം കണ്ടതായി പറഞ്ഞുവോ എന്ന കാര്യം ഓര്‍മയില്ലെന്നും വിജയകുമാര്‍ മൊഴി നല്‍കി. എന്നാല്‍, പത്രം വ്യാജമാ
Whatsapp Group 1 | Whatsapp Group 2 |Telegram Group

വില്‍പത്രത്തിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പിയില്‍ കാണുന്ന പേരും വിലാസവും തന്റേതാണെങ്കിലും അത് എഴുതിയതും അതിനു നേരെ ഒപ്പിട്ടതും താന്‍ അല്ലെന്ന് 152ാം സാക്ഷി മഹേഷ് കുമാര്‍ കോടതി മുമ്ബാകെ മൊഴി നല്‍കി.തന്റെ ഒപ്പ് വ്യാജമായി ഇട്ടത് നാലാംപ്രതി മനോജ് കുമാറാണെന്ന് തനിക്ക് ബോധ്യമായതായി മഹേഷ് കുമാര്‍ മൊഴി നല്‍കി. ഇക്കാര്യം മനോജ് കുമാര്‍തന്നെ പറഞ്ഞതായും സി.പി.എം നേതാവും പഞ്ചായത്ത് മെംബറും ആയതിനാല്‍ താന്‍ അത്ര കാര്യമാക്കിയില്ലെന്നും പിന്നീടാണ് വ്യാജ വില്‍പത്രത്തിലാണ് തന്റെ വ്യാജ ഒപ്പിട്ടതെന്ന് മനസ്സിലായതെന്നും സാക്ഷി പറഞ്ഞു. വിജയകുമാര്‍ തന്റെ നോട്ടറി രജിസ്റ്റര്‍ പൊലീസ് മുമ്ബാകെ ഹാജരാക്കുന്നത് താന്‍ കണ്ടതായി 157ാം സാക്ഷി ഷിഖില്‍ മൊഴി നല്‍കി. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍.കെ. ഉണ്ണികൃഷ്ണന്‍, അഡീഷനല്‍ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ഇ. സുഭാഷ് എന്നിവര്‍ ഹാജരായി