ബസ്സിൽ വന്ന് സ്ഥലങ്ങളും വീടുകളും നിരീക്ഷിച്ച് പറമ്പുകളിൽ ഒളിച്ചിരിക്കും; ഉറങ്ങി കിടന്നിരുന്ന സ്ത്രീയുടെ കഴുത്തിൽ നിന്നും മോഷ്ടിച്ചത് മൂന്നേമുക്കാൽ പവൻറെ മാല; തമിഴ്‌നാട്ടിൽ നിന്നുള്ള കുറുവ മോഷണ സംഘം പാലക്കാട് പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

പാലക്കാട്:തമിഴ്‌നാട്ടിൽ നിന്നുള്ള കുറുവ മോഷണ സംഘം പാലക്കാട് പിടിയിൽ. പാലക്കാട് ആലത്തൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് മൂന്നംഗ മോഷ്ടാക്കളെ പിടികൂടിയത്. ഇവരിൽ നിന്നും സ്വർണ്ണാഭരണങ്ങൾ പിടികൂടി.

പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി , നെന്മാറ, കൊല്ലങ്കോട്, ഒറ്റപ്പാലം മേഖലകളിൽ ഭീതി പരത്തിയ കുറുവ മോഷണ സംഘത്തെയാണ് ആലത്തൂർ ഡിവൈഎസ്പി കെഎം ദേവസ്യയുടെ നേതൃത്വത്തിൽ പിടികൂടിയത്. തമിഴ്‌നാട് സ്വദേശികളായ തിരുപ്പുവനം സ്വദേശി മാരിമുത്തു, പാണ്ഡ്യൻ, തങ്കപാണ്ഡ്യൻ എന്നിവരാണ് അറസ്റ്റിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാരിമുത്തു, പാണ്ഡ്യൻ എന്നിവരെ തമിഴ്‌നാട്ടിലെ ആന മലയിൽ നിന്നും , തങ്ക പാണ്ഡ്യനെ കോഴിക്കോട് നിന്നുമാണ് അറസ്റ്റ് പിടികൂടിയത്. ആലത്തൂർ ഡി.വൈ.എസ്.പി കെ.എം ദേവസ്യയുടെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
ആഗസ്റ്റ് 31 ന് വടക്കഞ്ചേരി പള്ളിക്കാട്, വീട്ടിൽ ഉറങ്ങി കിടന്ന സ്ത്രീയുടെ മൂന്നേ മുക്കാൽ പവൻ സ്വർണ്ണമാല മാല മോഷണം പോയിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

പ്രതികളെ ചോദ്യം ചെയ്തതോടെ ഒറ്റപ്പാലം പൂക്കോട്ട്കുന്ന്, ലക്കിടി, കോഴിക്കോക് ഏലത്തൂർ എന്നിവിടങ്ങളിൽ നടന്ന മാല മോഷണ കേസുകൾ തെളിഞ്ഞതായി പൊലീസ് പറഞ്ഞു . ഇവർക്കെതിരെ മുപ്പതോളം കേസുകൾ തമിഴ്‌നാട്ടിൽ ഉള്ളതായി പൊലീസ് വ്യക്തമാക്കി.ആഗസ്ത് 31 ന് വടക്കഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഡയാന ബാറിന് പുറകിൽ പള്ളിക്കാട് വീട്ടിൽ ഉറങ്ങി കിടന്നിരുന്ന സ്ത്രീയുടെ കഴുത്തിൽ നിന്നും മൂന്നേമുക്കാൽ പവൻ സ്വർണം ഈ സംഘം മോഷ്ടിച്ചിരുന്നു.

ഇതേ സംഘം വടക്കഞ്ചേരി പരുവാശ്ശേരി നെല്ലിയാംപാടത്ത് മോഷണശ്രമം നടത്തിയിരുന്നു. ഇതേ തുടർന്നാണ് പാലക്കാട് എസ്പി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. അന്വേഷണ സംഘം തമിഴ്‌നാട്ടിലെ കമ്പം, തേനി, ആനമല , മധുര, നാമക്കൽ, തഞ്ചാവൂർ ഭാഗങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്.

പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും മാരിമുത്തുവും, പാണ്ഡ്യനും കൂടി ജനുവരി 6 ന് ഒറ്റപ്പാലം പൂക്കോട്ടുക്കുന്നുള്ള വീട്ടിൽ നിന്നും മാല പൊട്ടിച്ചെടുത്തതായും, ലക്കിടി, ചോറോട്ടൂർ, കോഴിക്കോട് ഏലത്തൂർ എന്നിവിടങ്ങളിൽ മോഷണം നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. പ്രതികളായ മാരിമുത്തുവും പാണ്ഡ്യനും മോഷണ കേസിൽ തമിഴ്‌നാട് ജയിലിൽ കിടന്നിട്ടുണ്ട്.

മാരിമുത്തുവിന് തമിഴ്‌നാട്ടിൽ മുപ്പതോളം കേസുകളും പാണ്ഡ്യന് പത്തോളം കേസുകളുമുണ്ട്. തമിഴ്‌നാട്ടിൽ നിന്നും ബസ്സിൽ വന്ന് സ്ഥലങ്ങളും വീടുകളും നിരീക്ഷിച്ച് പറമ്പുകളിലും സ്ഥലങ്ങളിലും ഒളിഞ്ഞിരുന്നാണ് മോഷണം നടത്തി വന്നതെന്ന് പൊലീസ് പറഞ്ഞു.

ആലത്തൂർ ഡിവൈഎസ്പി കെ എം ദേവസ്യ, നെന്മാറ ഇൻസ്‌പെക്ടർ ദീപാകുമാർ, വടക്കഞ്ചേരി ഇൻസ്‌പെക്ടർ മഹേന്ദ്രസിംഹൻ, എസ് ഐ സുധീഷ് കുമാർ, നാരായണൻ, ബിനോയ് മാത്യു, സജീവൻ, മാധവൻ, ജേക്കബ്, റഷീദലി, സാജിത്, ബാബു, കൃഷ്ണദാസ്, ഷിബു, ഷിജു, സുധീഷ്, വിനു , ശ്രീജിത്, മനാഫ്, സാജു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.