കോട്ടയം കുറിച്ചിയിൽ നിയന്ത്രണം നഷ്ടമായ ബൈക്ക് ബസിനടിയിലേക്ക് മറിഞ്ഞ് അപകടം; ബാര്‍ബര്‍ ഷോപ്പ് ഉടമയ്ക്ക് ദാരുണാന്ത്യം

Spread the love

കോട്ടയം: കോട്ടയം കുറിച്ചി കുഞ്ഞൻകവലയില്‍ നിയന്ത്രണം നഷ്ടമായ ബൈക്ക് ബസിനടിയിലേക്ക് മറിഞ്ഞ് ബാർബർ ഷോപ്പ് ഉടമയ്ക്ക് ദാരുണാന്ത്യം.

video
play-sharp-fill

കുറിച്ചി സചിവോത്തമപുരം സ്വദേശി അനില്‍ കുമാര്‍ (52) ആണ് മരിച്ചത്. വൈകിട്ട് 4 മണിയോടെയായിരുന്നു അപകടം ഉണ്ടായത്.

കുറിച്ചി കുഞ്ഞൻകവലയില്‍ ബൈക്കില്‍ എത്തിയ അനില്‍കുമാർ, ബൈക്ക് റോഡരികില്‍ വച്ച ശേഷം ബൈക്കില്‍ നിന്നും ഇറങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടമായ ബൈക്ക് എതിർവശത്തേയ്ക്ക് മറിഞ്ഞു. ഇതോടെ ബാലൻസ് പോയ അനില്‍ കുമാർ റോഡിലേക്ക് വീണു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സമയം കോട്ടയം ഭാഗത്തേയ്ക്ക് പോകാനായി എത്തിയ തണ്ടപ്ര ബസ് അനില്‍ കുമാർ റോഡിലേയ്ക്ക് വീഴുന്നത് കണ്ട് വെട്ടിച്ചു മാറ്റി. എന്നാല്‍, ഇതിനിടെ ബസ് അനില്‍ കുമാറിനെ തട്ടിയതായി സംശയിക്കുന്നതായി ചിങ്ങവനം പൊലീസ് പറഞ്ഞു.

ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം പിന്നീട് നടക്കും. ഭാര്യ – ബിന്ദു. മക്കള്‍ – ഗോപിക, അമല്‍.