
ഇരുചക്ര വാഹനക്കാർക്ക് ഈ വഴിയുള്ള യാത്ര ഞാണിന്മേൽ കളി ; അപകട വഴിയായി മാറി കൂരോപ്പട കുന്നേൽപടി -മൂത്തേടത് അമ്പലകവല റോഡ്
സ്വന്തം ലേഖകൻ
കൂരോപ്പട : പഞ്ചായത്തിലെ കുന്നേൽപടി -മൂത്തേടത് അമ്പലകവല റോഡ് അപകടവഴിയായി മാറിയിരിക്കുന്നു.വഴി പൂർണ്ണമായും പൊട്ടി പൊളിഞ്ഞ് നാശമായിരിക്കുകയാണ്. ഇതുവഴിയുള്ള കാൽനട യാത്ര അസാധ്യമാണെന്നാണ് നാട്ടുകാർ പറയുന്നത്.
ഇരുചക്ര വാഹനക്കാർക്ക് ഇതിലെയുള്ള യാത്ര ഒരു ഞാണിന്മേൽ കളിയാണ് . ഏകദേശം രണ്ട് വർഷത്തോളമായി ഈ വഴിയുടെ അവസ്ഥ ഇതേ രീതിയിലാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഴക്കാലം എത്തിയതോടെ വഴി കൂടുതൽ അപകടവസ്ഥയിൽ എത്തിയിരിക്കുന്നതായും എന്തെങ്കിലും അത്യാഹിതം സംഭവിക്കുന്നതിനു മുമ്പ് വഴിയുടെ ശോചനിയാവസ്ഥ മാറ്റി സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Third Eye News Live
0