play-sharp-fill
കുറവിലങ്ങാട് യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം; ഒളിവിലായിരുന്ന പ്രതികൾ അറസ്റ്റിൽ;  പിടിയിലായത് പെരുമ്പായിക്കാട്, ഏറ്റുമാനൂർ സ്വദേശികൾ

കുറവിലങ്ങാട് യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം; ഒളിവിലായിരുന്ന പ്രതികൾ അറസ്റ്റിൽ; പിടിയിലായത് പെരുമ്പായിക്കാട്, ഏറ്റുമാനൂർ സ്വദേശികൾ

സ്വന്തം ലേഖിക

കോട്ടയം: കുറവിലങ്ങാട്ട് യുവാവിനെ വീട്ടിൽ കയറി കമ്പിവടിയും, ബിയർ കുപ്പിയും,വടിവാളും ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

പെരുമ്പായിക്കാട് പാറമ്പുഴ പുൽപ്പാറ ഭാഗത്ത് വട്ടമുകളേൽ വീട്ടിൽ സോമൻ മകൻ ഷൈൻ സോമൻ (31), ഏറ്റുമാനൂർ കട്ടച്ചിറ വെട്ടിമുകൾ പള്ളിമല ഭാഗത്ത് കുറ്റിവേലിൽ വീട്ടിൽ ഷാജി മകൻ അനന്തു കെ.ഷാജി (27) എന്നിവരെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരും സുഹൃത്തും ചേർന്ന് ഫെബ്രുവരി മാസം ഒന്നാം തീയതി പട്ടിത്താനം ഭാഗത്തുള്ള യുവാവിന്റെ വീട്ടിൽ അതിക്രമിച്ചു കയറി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. പുലർച്ചെ വീട്ടിൽ അതിക്രമിച്ചുകടന്ന ഇവർ ബിയർ കുപ്പിയും, കമ്പിവടിയും, വടിവാളും ഉപയോഗിച്ച് യുവാവിനെ ആക്രമിക്കുകയായിരുന്നു.

തുടർന്ന് ഇവർ സംഭവസ്ഥലത്തു നിന്ന് കടന്നുകളയുകയും ചെയ്തു. പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അക്രമികളിൽ ഒരാളായ അജിമോനെ ആർപ്പൂക്കരയിൽ നിന്നും പിടികൂടിയിരുന്നു.

കൂടാതെ മറ്റു പ്രതികൾക്ക് വേണ്ടി തിരച്ചിൽ ശക്തമാക്കിയതിനെ തുടർന്നാണ് ഇരുവരും പോലീസിന്റെ പിടിയിലാകുന്നത്. പ്രതികളിൽ ഒരാളായ ഷൈൻ സോമനെ കട്ടപ്പനയിൽ നിന്നുമാണ് പിടികുടുന്നത്. മറ്റൊരു പ്രതിയായ അനന്തു കെ.ഷാജിക്ക് ഏറ്റുമാനൂർ സ്റ്റേഷനിൽ നിരവധി അടിപിടി കേസുകൾ നിലവിലുണ്ട്.

കുറവിലങ്ങാട് സ്റ്റേഷൻ എസ്.എച്ച്.ഓ സജീവ് ചെറിയാൻ, എസ്.ഐ വിദ്യാ.വി, അനിൽകുമാർ റ്റി, സി.പി.ഓ മാരായ സുരേഷ് കുമാർ എം.കെ, സന്തോഷ്, അരുൺകുമാർ പി.സി, സിജു എം.കെ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.