
6 വയസ്സുകാരിയെ ബലാത്സംഗ ശ്രമത്തില്‍ നിന്ന് രക്ഷിച്ചത് കുരങ്ങിൻകൂട്ടം’; കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു: സംഭവം ഇങ്ങനെ
ബാഘ്പത്: ബലാത്സംഗം ചെയ്യാൻ ശ്രമിച്ച യുവാവില്‍ നിന്ന് ആറ് വയസ്സുകാരിയെ രക്ഷിച്ചത് കുരങ്ങന്മാർ എന്ന് കുട്ടിയുടെ പിതാവ്.
കുട്ടി തന്നെയാണ് കുരങ്ങന്മാർ തന്നെ രക്ഷപ്പെടുത്തിയ വിവരം വീട്ടലെത്തി പറഞ്ഞത്. ഉത്തർ പ്രദേശിലെ ബാഘ്പതിലാണ് സംഭവം. യു കെ ജി വിദ്യാർത്ഥിനിയാണ് കുട്ടി. കുട്ടിയെ
ഉപദ്രവിക്കാൻ ശ്രമിച്ച ആള്‍ ഒളിവില്‍ പോയി. ഇയാളെ കണ്ടെത്താനായി ശ്രമം തുടരുകയാണ്. പ്രതിക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള ( പോക്‌സോ ) നിയമപ്രകാരമാണ് കേസെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടിനു പുറത്ത് കളിച്ചുകൊണ്ടിരുന്ന മകളെ അക്രമി തട്ടിക്കൊണ്ടുപോയതാണെന്ന് പിതാവ് പറഞ്ഞു. പ്രദേശത്തു നിന്നുള്ള സി സി ടി വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇടുങ്ങിയ ഇടവഴിയിലൂടെ
കുട്ടിയെ യുവാവ് കൊണ്ടുപോകുന്നതായി സി സി ടി വിയില്‍ കാണാം. പ്രതിക്കെതിരെ പോക്സോ ഉള്‍പ്പെടെയുള്ള കേസ് എടുത്തിട്ടുണ്ട്, പ്രതിയെ കണ്ടുപിടിക്കാൻ ശ്രമം തുടരുകയാണ്.
കുട്ടിയുടെ കൈ പിടിച്ച് കൊണ്ട് ഇയാള്‍ ആദ്യമെത്തിയത് ഒരു ആരാധനാലയത്തിന് സമീപമാണ്. പിന്നീട് ആളൊഴിഞ്ഞ വീട്ടിലേക്കാണ് കുട്ടിയുമായി പോയത്. ഇവിടെ വെച്ച് ബലാത്സംഗ ശ്രമം തടഞ്ഞപ്പോള്‍ തന്നെയും കുടുംബത്തിലുള്ളവരെയും കൊന്നുകളയുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും കുട്ടി മാതാപിതാക്കളോട് പറഞ്ഞിരുന്നു.
ആളൊഴിഞ്ഞ വീട്ടിലേക്ക് കുട്ടിയെ കൂട്ടിക്കൊണ്ടുപോയ ശേഷം കുട്ടിയുടെ വസ്ത്രങ്ങള്‍ അഴിച്ച് ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. പെട്ടെന്ന് അവടേക്ക് കുരങ്ങന്മാരുടെ കൂട്ടം ഇരച്ചെത്തി പ്രതിയെ ആക്രമിക്കാൻ തുടങ്ങി. ഇതോടെ യുവാവ് കുട്ടിയെ അവിടെ ഉപേക്ഷിച്ച് സ്ഥലം വിടുകയായിരുന്നുവെന്നാണ് പറയുന്നത്.
ഇവിടെ നിന്ന് രക്ഷപ്പെട്ട കുട്ടി വീട്ടിലേക്ക് ഓടിപ്പോവുകയായിരുന്നു. സംഭവിച്ച കാര്യം മാതാപിതാക്കളോട് പറയുകയും ചെയ്തു. കുട്ടിയുടെ കുടുംബം ഉടൻ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. മകളെ രക്ഷപ്പെടുത്തിയ കുരങ്ങുകളോട് പിതാവ് നന്ദി പറഞ്ഞു. ” കുരങ്ങുകള്‍ ഇടപെട്ടില്ലായിരുന്നുവെങ്കില്‍ എൻ്റെ മകള്‍ അപ്പോഴേക്കും മരിച്ചുപോയേനെ”, അദ്ദേഹം പറഞ്ഞു.
” കുരങ്ങുകള്‍ ഉള്‍പ്പെട്ട സംഭവത്തെക്കുറിച്ച് ഞങ്ങള്‍ കേട്ടിട്ടുണ്ട്, വിഷയം അന്വേഷിക്കുകയാണ്,” ബാഗ്പത്
സർക്കിള്‍ ഓഫീസർ ഹരീഷ് ഭഡോറിയ പറഞ്ഞു. കുട്ടിയെ കുരങ്ങ് രക്ഷിച്ച സംഭവം ആളുകള്‍ക്കിടയില്‍ സംസാര വിഷമായിട്ടുണ്ട്.