play-sharp-fill
കുഞ്ഞനന്തന് ആദ്യം ചികിത്സ നൽകൂ എന്നിട്ട് മതി പരോൾ; സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈകോടതി

കുഞ്ഞനന്തന് ആദ്യം ചികിത്സ നൽകൂ എന്നിട്ട് മതി പരോൾ; സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈകോടതി

സ്വന്തം ലേഖകൻകൊച്ചി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കുഞ്ഞനന്തന് തുടർയി പരോൾ നൽകുന്നതിൽ സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. കുഞ്ഞനന്തന് അസുഖമുണ്ടെങ്കിൽ പരോൾ നൽകുകയല്ല, ചികിത്സ നൽകുകയാണ് സർക്കാർ ചെയ്യേണ്ടതെന്ന് കോടതി വിമർശിച്ചു

ഇതുമായി ബന്ധപ്പെട്ട് രണ്ടാഴ്ചയ്ക്കകം സർക്കാർ വിശീദികരണം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. കുഞ്ഞനന്തൻ പരോൾ നേടി സിപിഎം പരിപാടിക?ളിൽ പങ്കെടുക്കുന്നെന്ന് ചൂണ്ടിക്കാട്ടി കെ.കെ. രമ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ വിമർശനം. ജയിൽ ചട്ടങ്ങൾ ലംഘിച്ച് പരോൾ അനുവദിച്ച നടപടി റദ്ദാക്കണമെന്നും ഹൈക്കോടതി ഉത്തരവില്ലാതെ കുഞ്ഞനന്തന് ഇനി പരോൾ അനുവദിക്കരുതെന്ന് ഉത്തരവിടണമെന്നതടക്കം രമയുടെ ഹർജിയിൽ ആവശ്യപ്പെടുന്നു. ടി.പി വധക്കേസിലെ 13-ാം പ്രതിയാണ് കുഞ്ഞനന്തൻ