
ഇസഹാക്ക് ബോബന്‍ കുഞ്ചാക്കോ ആണെന്റെ ടിക്കറ്റ്
സ്വന്തംലേഖകൻ
കോട്ടയം : ഫാദേര്‍സ് ഡേയില്‍ ജൂനിയര്‍ കുഞ്ചാക്കോയോടൊപ്പമുള്ള ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍.ഫാദര്‍ ക്ലാസിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. ഇസഹാക്ക് ബോബന്‍ കുഞ്ചാക്കോ ആണെന്റെ ടിക്കറ്റ്.
എല്ലാ ദിവസവും ഫാദേര്‍സ് ഡേ ആക്കുന്ന നിനക്ക് നന്ദി.. ഈ സന്തോഷത്തിന് ദൈവത്തിന് നന്ദി. ഈ അനുഗ്രഹത്തിനായുള്ള കാത്തിരിപ്പ് വെറുതെയായില്ല. ചിത്രത്തിനൊപ്പം നടന്‍ കുറിച്ചു.വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ചാക്കോച്ചനും പ്രിയക്കും ആണ്‍കുഞ്ഞ് ജനിച്ചത്. ആരാധകര്‍ ഏറെ സന്തോഷത്തോടെയാണ് ഈ വാര്‍ത്ത സ്വീകരിച്ചത്. പിന്നീട് കുഞ്ഞിന്റെ ആദ്യ ഫോട്ടോയും പേരുമൊക്കെ ഏറെ ആകാംക്ഷയോടെയാണ് ഏറ്റെടുത്തത്. ഇസയ്ക്കും കുടുംബത്തിനും ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് ആരാധകര്‍.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0