video
play-sharp-fill
ചാക്കോച്ചന്റെയും പ്രിയയുടെയും ഇസക്കുട്ടനിത് രണ്ടാം പിറന്നാൾ ; ഇസഹാക്കിന്റെ ചിത്രം പങ്കുവച്ച് പ്രിയ

ചാക്കോച്ചന്റെയും പ്രിയയുടെയും ഇസക്കുട്ടനിത് രണ്ടാം പിറന്നാൾ ; ഇസഹാക്കിന്റെ ചിത്രം പങ്കുവച്ച് പ്രിയ

സ്വന്തം ലേഖകൻ

കൊച്ചി : ചാക്കോച്ചന്റെയും പ്രിയയുടെയും ഇസഹാക്കിനിത്. രണ്ടാം പിറന്നാളാണ്. ഇസഹാക്കിന്റെ ക്യൂട്ട് ചിത്രമാണ് പ്രിയ പിറന്നാൾ ദിനത്തിൽ പങ്കുവച്ചത്.

ഒരു ചെറിയ സ്‌കൂട്ടറിൽ സ്റ്റൈലായി ഇരിക്കുന്ന ഇസഹാക്കാണ് ചിത്രത്തിലുള്ളത്. നിരവധി പേരാണ് ചിത്രത്തിന് താഴെ ആശംസകലുമായി എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലയാള സിനിമയിലെ പ്രിയപ്പെട്ട ദമ്പതികളാണ് കുഞ്ചാക്കോ ബോബനും പ്രിയയും. ആരാധകർ ഏറെ സന്തോഷത്തോടെയാണ് ഇസഹാക്കിന്റെ ജനന വാർത്ത സ്വീകരിച്ചത്. പതിനാല് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇരുവർക്കും ഒരു ആൺകുഞ്ഞ് പിറന്നത്. കുഞ്ഞിന്റെ ജനനം മുതലുള്ള എല്ലാ കാര്യങ്ങളും കുഞ്ചാക്കോ ബോബൻ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

മകന്റെ വരവോടെ ജീവിത്തോടുള്ള തന്റെ കാഴ്ചപ്പാടു തന്നെ മാറിക്കഴിഞ്ഞതായി ചാക്കോച്ചൻ പറഞ്ഞിരുന്നു. കുഞ്ഞിന്റെ ആദ്യ ഫോട്ടോയും പേരുമൊക്കെ ഏറെ ആകാംക്ഷയോടെയാണ് ആരാധകർ ഏറ്റെടുത്തത്.