സെക്‌സ് റാക്കറ്റ് സി.പി.എമ്മിന്റെ പോഷകസംഘടനായി മാറുന്നു , മുഖ്യമന്ത്രിയ്ക്ക് മഹാത്മാഗാന്ധിയെപ്പറ്റി സംസാരിക്കാൻ ധാർമ്മികതയില്ല ; കുമ്മനം രാജശേഖരൻ

Spread the love

 

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: കേരളം കാമഭ്രാന്താലായമായെന്ന് ബിജെപി സംസ്ഥാന മുൻ അധ്യക്ഷൻ കുമ്മനം രാജശേഖരൻ. മുഖ്യമന്ത്രിയ്ക്ക് മഹാത്മാഗാന്ധിയെക്കുറിച്ച് സംസാരിക്കാൻ ധാർമ്മികതയില്ലെന്നും സി.പി.എം വേട്ടക്കാരുടെ പാർട്ടിയാണെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. വാളയാറിൽ പീഡനത്തിനിരയായ പെൺകുട്ടികൾക്ക് നീതി തേടി ബിജെപി സംഘടിപ്പിക്കുന്ന ഉപവാസത്തിനിടയിലായിരുന്നു കുമ്മനത്തിന്റെ പ്രതികരണം. സെക്‌സ് റാക്കറ്റ് സിപിഎമ്മിന്റെ ഒരു പോഷക സംഘടനയായി മാറുന്നുവെന്നും കുമ്മനം കൂട്ടിച്ചേർത്തു.
വാളയാർ കേസിൽ പെൺകുട്ടികളുടെ വീട് സന്ദർശിക്കുന്നതിനായി എത്തിയ ദേശീയ ബാലാവകാശ കമ്മീഷന് പോലും സംസ്ഥാന സർക്കാർ സൗകര്യങ്ങൾ ഒരുക്കിയില്ല. ദേശീയ ബാലാവകാശ കമ്മീഷൻ വാളയാറിലെത്തിയപ്പോൾ, മുഖ്യമന്ത്രി വാളയാറിൽ നിന്നും മാതാപിതാക്കളെ തിരുവനന്തപുരത്ത് വിളിപ്പിക്കുകയായിരുന്നെന്നും കുമ്മനം
ചൂണ്ടികാട്ടി.