Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: കണ്ണഞ്ചിപ്പിക്കുന്ന ദീപാലങ്കാര കാഴ്ചകളുടെ വിസ്മയലോകം  സൃഷ്ടിച്ച് കൊണ്ട് കുമ്മനം പുഴയോരം ഹെറിറ്റേജ് ഫെസ്റ്റ് 2023 ന് നാളെ തിരി തെളിയും. മാലയിൽ കോർത്ത മുത്തുമണികളെപ്പോലെ  ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാൻ ഒരു നാടിനെ മുഴുവൻ ആഘോഷ ലഹരികളിൽ ആറാടിക്കാൻ കോട്ടയം മീനച്ചിലാറ്റിലെ വള്ളംകളിയുടെ ആർപ്പുവിളിക്കൊപ്പം കുമ്മനം കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കുമ്മനം പുഴയോരം ഹെറിറ്റേജ് ഫെസ്റ്റ് 2023.

നാളെ മുതൽ മൂന്ന് ദിവസങ്ങളിലായി  കുമ്മനം പുഴയോരം ഹെറിറ്റേജ് ഫെസ്റ്റ് 2023 അരങ്ങേറുന്നത്. നാളെ വൈകിട്ട് 6 മണിക്ക് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ  ഉദ്ഘാടനം ചെയ്യുന്നതോടുകൂടി കുമ്മനം പുഴയോരം ഹെറിറ്റേജ് ഫെസ്റ്റിന് തുടക്കം കുറിക്കും. മന്ത്രിമാർ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ഉൾപ്പടെയുള്ളവർ  പങ്കെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആറാം തീയതി വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണി മുതൽ കുമ്മനം കുളപ്പുരക്കടവിൽ നാട്ടു ചന്ത, പച്ചക്കറി, മത്സ്യം, മാംസം,ഗൃഹോപകരണങ്ങൾ എല്ലാം വമ്പിച്ച വിലക്കുറവിൽ  സ്വന്തമാക്കാൻ സുവർണ്ണാവസരം. ദീപാലങ്കാരക്കാഴ്ചകൾ ഇന്ന് വൈകിട്ട് 7 മണി മുതൽ.