play-sharp-fill
വാഹന പരിശോധനയ്ക്കിടെ സംശയം തോന്നി ചോദ്യം ചെയ്തു: ബംഗളൂരുവിൽ നിന്ന് എത്തിച്ച 60 ഗ്രാം എംഡിഎംഎയുമായി 2 യുവാക്കൾ പിടിയിൽ

വാഹന പരിശോധനയ്ക്കിടെ സംശയം തോന്നി ചോദ്യം ചെയ്തു: ബംഗളൂരുവിൽ നിന്ന് എത്തിച്ച 60 ഗ്രാം എംഡിഎംഎയുമായി 2 യുവാക്കൾ പിടിയിൽ

 

ഇടുക്കി: കുമളിയിൽ മയക്കുമരുന്നുമായി രണ്ട് യുവാക്കളെ പോലീസ് പിടികൂടി. കുമളി സ്വദേശികളായ അനൂപ് വർഗ്ഗീസ്, ബിക്കു ഡാനിയേൽ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇവരിൽ നിന്നും 60 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്.

 

കഴിഞ്ഞ ദിവസങ്ങളിൽ കുമളിയിലും പരിസര പ്രദേശങ്ങളിലും ലഹരി വിൽപ്പന നടക്കുന്നതായി പോലീസിനെ രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് കുമളി ഒന്നാമൈൽ എക്സ്ചേഞ്ച് പടിക്ക് സമീപം നടത്തിയ വാഹന പരിശോധനയിലാണ് എംഡിഎംഎയുമായി രണ്ട് പേർ പിടിയിലായത്.

 

പരിശോധനക്കിടെ പോലീസിൻറെ ചോദ്യങ്ങൾക്ക് ഇവർ നൽകിയ മറുപടിയിൽ സംശയം തോന്നി. തുടർന്ന് ഇവർ സഞ്ചരിച്ചിരുന്ന കാർ വിശദമായി പരിശോധിച്ചു. കാറിൽ നിന്നും വിവിധ ചെറിയ കവറുകളിലാക്കിയാണ് 60 ഗ്രാം എംഡിഎംഎ സൂക്ഷിച്ചിരുന്നത്. പ്രതികൾ സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിൽ എടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ബെംഗളൂരുവിൽ നിന്നാണ് എംഡി എത്തിച്ചതെന്നും, കുമളിയിലും പരിസര പ്രദേശങ്ങളിലും വിൽപ്പന നടത്തിയിരുന്നതായും പ്രതികൾ പോലീസിന് മൊഴി നല്കിയിട്ടുണ്ട്. പ്രതികളെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.