video
play-sharp-fill

കൊല്ലം  കുംഭാവുരുട്ടിയിൽ അപ്രതീക്ഷിത മലവെള്ളപ്പാച്ചിൽ; ഇരുപത് പേരടങ്ങുന്ന സംഘം അപകടത്തിൽപെട്ടു; ഒരാൾ മരിച്ചു

കൊല്ലം കുംഭാവുരുട്ടിയിൽ അപ്രതീക്ഷിത മലവെള്ളപ്പാച്ചിൽ; ഇരുപത് പേരടങ്ങുന്ന സംഘം അപകടത്തിൽപെട്ടു; ഒരാൾ മരിച്ചു

Spread the love

കൊല്ലം∙ അച്ചന്‍കോവില്‍ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തില്‍ മലവെള്ളപ്പാച്ചിലിൽ ഒരു മരണം. തമിഴ്നാട് മധുര സ്വദേശിയാണ് മരിച്ചത്. 20 പേരാണ് അപകടത്തിൽപ്പെട്ടത്. എല്ലാവരെയും രക്ഷപ്പെടുത്തിയെന്നാണ് വിവരം. വനത്തിനുള്ളിലുണ്ടായ ഉരുൾപൊട്ടലിനെത്തുടർന്നാണ് അപകടം.

ചെങ്കോട്ടയിൽനിന്ന് അച്ചൻകോവിൽ ഭാഗത്തേക്കു പോകുന്ന പാതയിലാണ് കുംഭാവുരുട്ടി വെള്ളച്ചാട്ടം. സംസ്ഥാന വനംവകുപ്പിനു കീഴിൽ വനം ഡവലപ്മെന്റ് സൊസൈറ്റിയാണ് ഇവിടെ വിനോദ സഞ്ചാരികൾക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നത്.

അഞ്ചു വർഷം മുൻപ് ഇവിടെ സമാനരീതിയിൽ മരണം ഉണ്ടായതിനെ തുടർന്ന് വിനോദസഞ്ചാര കേന്ദ്രം അടച്ചിട്ടിരിക്കുകയായിരുന്നു. ഒരു മാസത്തിനു മുൻപാണ് ഇവിടേക്ക് സഞ്ചാരികളെ പ്രവേശിപ്പിച്ചു തുടങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group