
കുമ്പാനി മഠം ആയൂർവേദ റിസോർട്ട് ഉദ്ഘാടനം നാളെ
സ്വന്തം ലേഖകൻ
പാലാ: ആയൂർവേദ ചികിത്സാ രംഗത്ത് നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കുമ്പാനി മഠം ”കർത്താസ് ഹട്‌സ് ഓഫ് വെൽനസ്” എന്ന പേരിൽ ആയൂർവേദ ചികിത്സാലയം ആരംഭിക്കുകയാണ്. ആയൂർവേദ ചികിത്സകൾ കൂടാതെ, ഫിസിയോ തെറാപ്പി, സ്പാ തെറാപ്പി, യോഗാ ട്രെയിനിംഗ്, ഹെർബൽ ബ്യൂട്ടി പാർലറും, കർക്കിടക ചികിൽസയും ഇവിടെ ലഭ്യമാണ്.

പ്രകൃതി രമണീയമായ അന്തരീക്ഷത്തിൽ രോഗികൾക്ക് താമസിക്കാൻ പ്രത്യേക കോട്ടേജുകളും ഒരുക്കിയിട്ടുണ്ട്, ആയൂർവേദ ചികിത്സാ രംഗത്ത് മൂന്ന് പതിറ്റാണ്ട് പാരമ്പര്യമുള്ള ഡോ.ഗോപകുമാർ, ഡോ വിഷ്ണു ജി കർത്താ, ഡോ അശ്വതി വിഷ്ണു, ഡോ ഐശ്വര്യാ ജിഷ്ണു, ഫിസിയോ തെറാപ്പിസ്റ്റ് ഡോ ജിഷ്ണു ജി കർത്താ എന്നിവരുടെ സേവനം ഇരുപത്തിനാലു മണിക്കൂറും ലഭ്യമാണ്. ഞായറാഴ്ച രാവിലെ 11.30 ന് കെ എം മാണി എം എൽ എ ആശുപത്രി ഉദ്ഘാടനം ചെയ്യുന്നതും, മുത്തോലി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റൂബി ജോസിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ പ്രശസ്ത സിനിമാ താരം കൃഷ്ണപ്രസാദ് ട്രീറ്റ്‌മെന്റ് റൂമിന്റെ ഉദ്ഘാടനവും ജോസ് കെ മാണി എംപി ലോഗോ പ്രകാശനവും ജോഷി ഫിലിപ്പ് കോട്ടേജ് ഉദ്ഘാടനവും അഡ്വ എൻ കെ നാരായണൻ നമ്പൂതിരി മുഖ്യ പ്രഭാഷണവും നടത്തുന്നതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

