
സ്വന്തം ലേഖിക
കുമരകം : കുമരകം മുഹമ്മ ജലപാതയിൽ തിങ്കളാഴ്ച മുതൽ രണ്ട് ബോട്ടുകൾ സർവ്വീസ് നടത്തും.
ഒരു ബോട്ട് മാത്രം സർവ്വീസ് നടത്തിയിരുന്ന സാഹചര്യത്തിൽ ട്രയൽ റണ്ണിംഗ് നടത്താൻ എത്തിച്ച എസ് – 54-ാം നമ്പർ ബോട്ട് യാത്രക്കാരുടെ ഗതാഗത പ്രശ്നത്തിന് താൽക്കാലിക പരിഹാരം നൽകി.
എന്നാൽ ട്രയൽ റണ്ണിംഗ് പൂർത്തിയാക്കി എസ്-54 വെള്ളിയാഴ്ച ആലപ്പുഴയ്ക്ക് മടങ്ങിയത് യാത്രക്കാരെ ആശങ്കയിലാക്കി. അറ്റകുറ്റ പണികൾക്കായി കരയ്ക്ക് കയറ്റിയ എസ്. 55-ാം നമ്പർ ബോട്ട് പണികൾ പൂർത്തിയാക്കി ഞായറാഴ്ച വൈകിട്ട് മുഹമ്മ സ്റ്റേഷനിൽ തിരിച്ചെത്തി. ഇതോടെ കുമരകം – മുഹമ്മ ജലപാതയിലെ പ്രശ്നങ്ങൾക്ക് പരിഹാരമായി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group