
തേർഡ് ഐ ബ്യൂറോ
കോട്ടയം: കുമാരനല്ലൂർ ജംഗ്ഷനിലെ ആറു കടകളിൽ മോഷണവും മോഷണ ശ്രമവും. കുമാരനല്ലൂർ ജംഗ്ഷനിലെ പള്ളിയുടെ നേർച്ചപ്പെട്ടി തകർത്ത് മോഷണ ശ്രമം നടത്തി. പ്രദേശത്തെ ആറു കടകളിൽ മോഷ്ടാവ് കയറി മോഷണ ശ്രമം നടത്തിയിട്ടുണ്ട്. ചില്ലറത്തുട്ടുകൾ മാത്രമാണ് കാണിക്കവഞ്ചിയിലും കടകളിലും ഉണ്ടായിരുന്നതെന്നു കണ്ടെത്തിയിട്ടുണ്ട്.
ഇന്നലെ രാത്രിയിലാണ് കുമാരനല്ലൂർ ജംഗ്ഷനിലെ പള്ളിയുടെ നേർച്ചപ്പെട്ടിയും പരിസരത്തെ ആറുകടകളിലും മോഷണം നടത്തിയിരിക്കുന്നത്. എല്ലായിടത്തും പൂട്ട് തകർത്താണ് മോഷണം നടത്തിയിരിക്കുന്നത്. നേർച്ചപ്പെട്ടിക്കുള്ളിൽ ചില്ലറത്തുട്ടുകൾ മാത്രമാണ് ഉണ്ടായിരുന്നത്. കടകളിലും കാര്യമായ പണമുണ്ടായിരുന്നില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കടകൾക്കുള്ളിൽ കയറിയ മോഷണ ശ്രമമാണ് നടത്തിയിരിക്കുന്നത്. നേരത്തെ പല തവണ കുമാരനല്ലൂർ ജംഗ്ഷനിലെ ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി തകർത്ത് മോഷണം നടത്തിയിരുന്നു. മാസങ്ങൾക്കു മുൻപ് ഈ കാണിക്കവഞ്ചിയിലും, സമീപത്തെ മുസ്ലീം പള്ളിയുടെ കാണിക്കവഞ്ചിയും തകർത്ത് മോഷണം നടന്നിരുന്നു.
ഒരാഴ്ച മുൻപ് കുമാരനല്ലൂർ മേൽപ്പാലത്തിന് എതിർവശത്തെ രണ്ട് കടകളിലും മോഷണം നടന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ വീണ്ടും മോഷണ ശ്രമം നടന്നിരിക്കുന്നത്. മോഷ്ടാക്കളെ കണ്ടെത്താൻ ശക്തമായ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഗാന്ധിനഗർ പൊലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തിയിട്ടുണ്ട്.