
കുമാരനല്ലൂർ കമ്യൂണിറ്റി ഹാളിൽ പുതിയ വാക്സിനേഷൻ കേന്ദ്രം
സ്വന്തം ലേഖകൻ
കോട്ടയം: കുമാരനല്ലൂരിലെ കമ്യൂണിറ്റി ഹാളിൽ കോവിഡ് വാക്സിനേഷൻ കേന്ദ്രം അനുവദിച്ചു. ജൂലൈ 22 വ്യാഴാഴ്ച മുതൽ ഇവിടെ കോവിഷീൽഡ് വാക്സിൻ നൽകും.
ഇതോടെ ജില്ലയിലെ ആകെ വാക്സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം 84 ആയി. രണ്ടാം ഡോസ് സ്വീകരിക്കാൻ സമയമായവർക്കാണ് ആദ്യ ഘട്ടത്തിൽ ഇവിടെ വാക്സിൻ നൽകുകയെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ കേന്ദ്രത്തിലും രണ്ടാം ഡോസ് സ്വീകരിക്കാൻ എത്തേണ്ടവർക്ക് ഇതു സംബന്ധിച്ച എസ്.എം.എസ് സന്ദേശം ലഭിക്കും. അടുത്ത ഘട്ടത്തിൽ 18 വയസിനു മുകളിലുള്ളവർക്കുള്ള ഒന്നാം ഡോസ് വാക്സിനേഷനും കുമാരനല്ലൂർ കേന്ദ്രത്തിൽ ആരംഭിക്കും.
Third Eye News Live
0