
സ്വന്തം ലേഖിക
കോട്ടയം: സ്ത്രീധനത്തെച്ചൊല്ലി 27 ദിവസം പ്രായമായ സ്വന്തം കുട്ടിയുള്ള ഭാര്യയെ വീട്ടിലെത്തി അതിക്രമം കാണിച്ച് യുവാവ്.
കോട്ടയം ജില്ലയിലെ കുമാരനല്ലൂര്‍ ആണ് സംഭവം. ഗുണ്ടാ സംഘത്തോടൊപ്പമാണ് ഇയാള്‍ ആക്രമണം നടത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവല്ല മുത്തൂര്‍ സ്വദേശി സന്തോഷ് ആണ് ഗുണ്ടാ സംഘത്തിനൊപ്പം ഭാര്യാ വീട്ടില്‍ കയറി അതിക്രമം നടത്തിയത്.
സംഭവത്തില്‍ യുവതിയുടെ മാതാവിന്റെ പരാതിയില്‍ ഗാന്ധിനഗര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
കുമാരനല്ലൂര്‍ പുതുക്കുളങ്ങര വീട്ടില്‍ വിജയകുമാരി അമ്മയുടെ വീടാണ് സന്തോഷും സംഘവും അടിച്ച് തകര്‍ത്തത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.
വിജയകുമാരിയുടെ പരാതിയില്‍ സന്തോഷ് അടക്കം നാല് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഒരു വര്‍ഷം മുന്‍പായിരുന്നു വിജയകുമാരിയുടെ മകളും സന്തോഷും തമ്മിലുള്ള വിവാഹം നടന്നത്.
വിവാഹത്തിന് 35 പവന്‍ സ്ത്രീധനമായി നല്‍കിയിരുന്നു. എന്നാല്‍ ഇതെല്ലാം സന്തോഷ് വിറ്റു. പിന്നീട് വീണ്ടും സ്ത്രീധനം ആവശ്യപ്പെട്ട് സന്തോഷ്, ഭാര്യയെ മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും, ചെയ്തിരുന്നു.
ഇതിനിടെ ഗര്‍ഭിണിയായ യുവതി പ്രസവത്തിനായി കുമാരനല്ലൂരിലെ സ്വന്തം വീട്ടിലേയ്ക്ക് വരികയും ചെയ്തു. എന്നാല്‍ ഇതിനിടെ യുവതിയെ വന്ന് കാണാന്‍ പോലും സന്തോഷ് തയ്യാറായില്ല എന്നാണ് വിജയകുമാരി പറയുന്നത്.