video
play-sharp-fill

കുമാരനല്ലൂരിൽ അറക്കാൻ കൊണ്ടുവന്ന പോത്ത് വിരണ്ടോടി: ഓട്ടോറിക്ഷ കുത്തി തകർത്തു; പോത്തിനെ നാട്ടുകാർ പിടിച്ചുകെട്ടി

കുമാരനല്ലൂരിൽ അറക്കാൻ കൊണ്ടുവന്ന പോത്ത് വിരണ്ടോടി: ഓട്ടോറിക്ഷ കുത്തി തകർത്തു; പോത്തിനെ നാട്ടുകാർ പിടിച്ചുകെട്ടി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കുമാരനല്ലൂരിൽ അറക്കാൻ കൊണ്ടുവന്ന പോത്ത് വിരണ്ടോടി. നീലിമംഗലത്ത് നിന്നും വിരണ്ടോടിയ പോത്ത് ഒരുമണിക്കൂറോളം പ്രദേശത്തെ വിറപ്പിച്ചു. ഓട്ടത്തിനിടയിൽ ഓട്ടോറിക്ഷ കുത്തി തകർത്ത പോത്ത് പ്രദേശത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തി. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണ് ഗാന്ധിനഗറിലെ അറവ്വ് ശാലയിൽ നിന്നും പോത്ത് വിരണ്ടോടിയത്. ഇവിടെ കെട്ടിയിരുന്ന പോത്ത് കയർ പൊട്ടിച്ചു റെയിൽവേ ട്രാക്കിലൂടെ കയറി ഓടുകയായിരുന്നു. പോത്തിന് പിന്നാലെ നാട്ടുകാരും കൂടിയതോടെ പോത്ത് ഭയന്ന് ഓട്ടമായി.

റെയിൽവേ ട്രാക്കിലൂടെ കുമാരനല്ലൂർ ഭാഗത്തെത്തിയ പോത്ത് മേൽപ്പാലത്തിനടിയിൽ നിലയുറപ്പിച്ചു. ഇവിടെ നിന്ന് ഓടുന്നതിനിടെ പോത്ത് ഓട്ടോറിക്ഷയും തകർത്തു. കുമാരനല്ലൂർ കൊച്ചാലുംമ്മൂട് സ്വദേശി ജോബി ജോസഫിന്റെ ഓട്ടോ ആണ് തകർത്തത്. ഇതോടെ ആളുകളും പ്രദേശത്തെ തടിച്ചുകൂടി. പോത്തിനെ പിടിച്ചുകെട്ടാൻ ചില ശ്രമിച്ചതോടെ ഇത് തിരികെ നീലിമംഗലം ഭാഗത്തേക്ക് ഓടി. നീലിമംഗലം ഭാഗത്ത് പാതയിരട്ടിപ്പിക്കലിനായി മണ്ണിട്ട് നികത്തിയ ഭാഗത്ത് കേറി പോത്ത് നിലയുറപ്പിച്ചു. ഈ സമയം എറണാകുളം ഭാഗത്തു നിന്നും എത്തിയ ഗുഡ്സ് ട്രെയിനിന്റെ ശബ്ദം കേട്ട് പൊത്ത് തിരികെ വീണ്ടും കുമാരനല്ലൂർ മേൽപ്പാലം ഭാഗത്തുകൂടി ഓടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതു വഴി ഓടിയ പൊതു നേരെ എംസി റോഡിൽ കയറി. എംസി റോഡിൽ ഇതിൽ ഗതാഗത തടസ്സമുണ്ടാക്കി മുന്നോട്ടുപോയ പോത്ത് നീലിമംഗലം ഭാഗത്തെത്തി. ഈ സമയം അതുവഴിയെത്തിയ നാട്ടുകാർ ചേർന്ന് പോത്തിനെ പിടിച്ചു സമീപത്തെ പോസ്റ്റിലും മൈൽ കുറ്റിയിലുമായി കെട്ടിയിട്ടു. ഇതോടെ ഗാന്ധിനഗറിലെ അറവുശാല ഉടമയായ ബേബി എത്തി പോത്തിനെ ഏറ്റെടുത്തു.