
കോട്ടയം കുമാരനല്ലൂരില്‍ അമ്മയോടൊപ്പം റെയിൽപാളം മുറിച്ചുകടക്കുന്നതിനിടെ അപകടം: ട്രെയിനിടിച്ച് മരിച്ച പാലാ സ്വദേശിനിയുടെ സംസ്കാരം ഇന്ന്
കോട്ടയം: കുമാരനല്ലൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞു മടങ്ങിയ വീട്ടമ്മ ട്രെയിനിടിച്ചു മരിച്ചു.
പാലാ മുത്തോലി വെള്ളിയേപ്പള്ളി ചെമ്പകത്തിങ്കല്‍ സ്‌മിത അനില്‍ (42) ആണു മരണമടഞ്ഞത്.
കുമാരനല്ലൂരില്‍ അമ്മയോടൊപ്പം പാളം മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം.
മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

നീണ്ടൂര്‍ പ്രാവട്ടം ചെറുമുട്ടത്തുകളപ്പുരയില്‍ കുടുംബാംഗമാണ് സ്‌മിത. ഭര്‍ത്താവ് അനില്‍ (ഗ്രാന്റ് ഹോട്ടല്‍ ഗ്രൂപ്പ് കമ്ബനി). മക്കള്‍: അമൃത (നഴ്‌സിങ് വിദ്യാര്‍ഥി, മാണ്ഡ്യ), ആദിത്യന്‍ (എട്ടാം ക്ലാസ് വിദ്യാര്‍ഥി, പാലാ സെന്റ് തോമസ് എച്ച്.എസ്.എസ്). സംസ്‌കാരം ഇന്നു രാവിലെ 11നു വീട്ടുവളപ്പില്‍.
Third Eye News Live
0