play-sharp-fill
കുമാരനെല്ലൂർ ഓവർ ബ്രിഡ്ജിന് സമീപം ട്രെയിൻ തട്ടി വയോധികൻ മരിച്ചു: കോട്ടയം എസ് എച്ച് മൗണ്ട് സ്വദേശി സുകുമാരൻ (87) ആണ് മരിച്ചത്.

കുമാരനെല്ലൂർ ഓവർ ബ്രിഡ്ജിന് സമീപം ട്രെയിൻ തട്ടി വയോധികൻ മരിച്ചു: കോട്ടയം എസ് എച്ച് മൗണ്ട് സ്വദേശി സുകുമാരൻ (87) ആണ് മരിച്ചത്.

 

കോട്ടയം :കുമാരനെല്ലൂർ ഓവർ ബ്രിഡ്ജിന് സമീപം ട്രെയിൻ തട്ടി വയോധികൻ മരിച്ചു. എസ് എച്ച് മൗണ്ട് കാവിനാൽതാഴെ വീട്ടിൽ സുകുമാരൻ (87) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു..

ഗാന്ധിനഗർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സുകുമാരനെ മരിച്ച നിലയിൽ കണ്ടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളത്തേക്ക് സാധനങ്ങൾ കൊണ്ടു പോയ ഗുഡ്‌സ് ട്രെയിനാണ് തട്ടിയതെന്ന് ഗാന്ധിനഗർ പോലീസ് പറഞ്ഞു. കുമാരനല്ലൂർ ഓവർ ബ്രിഡ്ജിന് സമീപമായിരുന്നു അപകടം.

ആത്മഹത്യ ശ്രമമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. ആത്മഹത്യ ശ്രമമാണെന്ന് തന്നെയാണ് പോലീസ് പറയുന്നത്.

സംഭവസ്ഥലത്തു നിന്നും സുകുമാരന്റെ കുട ,ഐഡി കാർഡ് ,ആധാർ കാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.